Latest Videos

രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ; ബംഗ്ലാ പേസർ വിരമിച്ചു

By Web TeamFirst Published Apr 11, 2020, 10:31 PM IST
Highlights

ദേശീയ കുപ്പായത്തില്‍ തിളങ്ങാനായില്ലെങ്കിലും 20 വർഷം നീണ്ട ആഭ്യന്തര കരിറിനൊടുവിലാണ് കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്

ധാക്ക: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്ന് വിരമിച്ച് ബംഗ്ലാദേശ് വലംകൈയന്‍ പേസർ മുഹമ്മദ് ഷരീഫ്. ദേശീയ കുപ്പായത്തില്‍ തിളങ്ങാനായില്ലെങ്കിലും 20 വർഷം നീണ്ട ആഭ്യന്തര കരിറിനൊടുവിലാണ് 35കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പരിക്ക് വലച്ച കരിയറില്‍ 2007ലാണ് താരം അവസാനമായി ദേശീയ കുപ്പായമണിഞ്ഞത്. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനായി കൂടുതല്‍ വിക്കറ്റ്(393) വീഴ്‍ത്തിയ പേസറാണ് ഷരീഫ്. 2000ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 

Read more: ഐപിഎല്ലിന്റെ കാര്യം തിങ്കളാഴ്ച അറിയാം; സൂചന നല്‍കി സൗരവ് ഗാംഗുലി

2001 ഏപ്രിലില്‍ 17-ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ്. ബംഗ്ലാദേശിനായി 10 ടെസ്റ്റും ഒന്‍പത് ഏകദിനവുമാണ് താരം കളിച്ചത്. ഏഴ് വിക്കറ്റ് കൂടി നേടിയിരുന്നെങ്കില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 വിക്കറ്റ് തികയ്ക്കാമായിരുന്നു ഷരീഫിന്. വിവാദമായ ഐസിഎല്‍ ലീഗില്‍ കളിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ 10 വർഷ വിലക്ക് നേരിട്ടിട്ടുണ്ട് താരം.

Read more: ആരും പുറത്തിറങ്ങാതെ നോക്കണം, വീട്ടില്‍ പോലും പോവാറില്ല; കൊവിഡ് ജോലിക്കിടെ ജോഗിന്ദര്‍ ശര്‍മ

click me!