Asianet News MalayalamAsianet News Malayalam

ആരും പുറത്തിറങ്ങാതെ നോക്കണം, വീട്ടില്‍ പോലും പോവാറില്ല; കൊവിഡ് ജോലിക്കിടെ ജോഗിന്ദര്‍ ശര്‍മ

രാവിലെ ആറ് മണിക്ക് ജോലി ആരംഭിക്കും. രാത്രി എട്ട് മണിവരെ പണിയാണ്. മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ ജോലിക്കായി തിരിച്ചെത്തണം.  24 മണിക്കൂറും തയ്യാറായി ഇരിക്കണം. 

Joginder Sharma  on cowid duty and more
Author
Chandigarh, First Published Apr 11, 2020, 4:08 PM IST

ചണ്ഡീഗഢ്: കഴിഞ്ഞ ദിവസങ്ങളിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം ജോഗന്ദര്‍ ശര്‍മയുടെ ചിത്രം വൈറലായത്. ഹരിയാന പൊലീസില്‍ ഡെപ്യൂട്ടി സുപ്പീരിന്റെഡന്റായ ജോഗിന്ദര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വീഡിയോയാണ് വൈറലായത്. ഈ ചിത്രം ഐസിസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. പലപ്പോഴും വീട്ടില്‍ പോലും പോവാന്‍ കഴിയാറില്ലെന്നാണ് ജോഗിന്ദര്‍ പറയുന്നത്.

ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോഗിന്ദര്‍ സംസാരിച്ചത്. അദ്ദേഹം തുടര്‍ന്നു... ''ഹിസാറാലിലെ ഉള്‍നാട്ടിലാണ് ഇപ്പോള്‍ ജോലി. ആരും പുറത്തിറങ്ങാതെ നോക്കണം. ചെക്പോസ്റ്റുകളില്‍ ട്രക്ക്, ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണം.. സാധാരണക്കാരെ വൈറസിനെ കുറിച്ച് ബോധവാന്മാരാക്കണം. 24 മണിക്കൂര്‍ ജോലിയാണ്, അത്യാവശ്യ സാഹചര്യങ്ങളില്‍ എപ്പോള്‍ വിളിച്ചാലും എത്തേണ്ടിവരും. 

രാവിലെ ആറ് മണിക്ക് ജോലി ആരംഭിക്കും. രാത്രി എട്ട് മണിവരെ പണിയാണ്. മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ ജോലിക്കായി തിരിച്ചെത്തണം.  24 മണിക്കൂറും തയ്യാറായി ഇരിക്കണം. ഇല്ല എന്ന് പറയാന്‍ പറ്റില്ല. ഹിസാറില്‍ നിന്ന് നാടായ റോഹ്ത്തക്കിലേക്ക് 110 കിലോ മീറ്റര്‍ ദൂരമുണ്ട്. ദിവസവും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ വീട്ടില്‍ പോയി കുടുംബാംഗങ്ങളെ അപകടത്തിലാക്കാന്‍ പറ്റില്ല. അതുകൊണ്ട് വീട്ടിലേക്ക് പോകില്ലെന്ന് തീരുമാനിച്ചു.'' മുന്‍താരം പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios