
ലോർഡ്സ് ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഒമ്പതാം വിക്കറ്റിൽ 89 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചതിനൊപ്പം മുഹമ്മദ് ഷമി-ജസ്പ്രീത് ബുമ്ര സഖ്യം അടിച്ചെടുത്തത് പുതിയൊരു റെക്കോർഡും. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഷമി-ബുമ്ര സഖ്യം ഇന്ന് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. 1991ൽ ഓസ്ട്രേലിയക്കെതിരെ മെൽബണിൽ കിരൺ മോറെയും വെങ്കിടപതി രാജുവും ചേർന്ന് നേടിയ 77 റൺസിന്റെ റെക്കോർഡാണ് ഇരുവരും ചേർന്ന് ഇന്ന് തിരുത്തി എഴുതിയത്.
ഇംഗ്ലണ്ടിനെതിരെയും ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 1982ൽ ഇംഗ്ലണ്ടിനെതിരെ കപിൽ ദേവും മദൻ ലാലും ചേർന്ന് നേടിയ 66 റൺസിന്റെ റെക്കോർഡും ഷമിയും ബുമ്രയും ചേർന്ന് ഇന്ന് പഴങ്കഥയാക്കി. എന്നാൽ ഒമ്പതാം വിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് മറികടക്കാൻ ഷമി-ബുമ്ര സഖ്യത്തിന് ഇന്നായില്ല.
1960ൽ നാനാ ജോഷിയും രമാകാന്ത് ദേശായിയും ചേർന്ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ നേടിയ 149 റൺസാണ് ഒമ്പതാം വിക്കറ്റിലെ ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ട്. ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിവസം ആറിന് 181 എന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 22 റൺസെടുത്ത ഇഷാന്ത് വീണതോടെ ഇന്ത്യൻ ലീഡ് 200 കടക്കില്ലെന്ന് ഉറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആദ്യം ഇഷാന്ത് ശര്‍മയും പിന്നീഷ് മുഹമ്മദ് ഷമിയും ജസ്പ്രീത്പ ബുമ്രയും നടത്തിയചെറുത്തുനിൽപ്പാണ് മാന്യമായ ലീഡ് സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!