
നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ടെസ്റ്റില്‍ 223 റണ്‍സിന്റെ മികച്ച ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പൂരിര്‍ സന്ദര്‍ശകരെ 177ല്‍ അവസാനിപ്പിച്ച ഇന്ത്യ മറുപടി ബാറ്റിംഗില്‍ 400 റണ്‍സ് നേടി. ഇന്ന് ആദ്യം രവീന്ദ്ര ജഡേജയുടെ (70) വിക്കറ്റ് നഷ്ടമായെങ്കിലും അക്‌സര്‍ പട്ടേലും മുഹമ്മദ് ഷമിയും ചേര്‍ന്ന് ലീഡുയര്‍ത്തി. അക്‌സര്‍ (84) മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് സിറാജ് (1) പുറത്താവാതെ നിന്നു. കാമിയോ ഇന്നിംഗ്‌സാണ് ഷമി പുറത്തെടുത്തത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം 37 റണ്‍സ് നേടി. ഇതില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു.
ടോഡ് മര്‍ഫിക്കെതിരെ തുടരെ രണ്ട് സിക്‌സുകള്‍ നേടാനും ഷമിക്ക് സാധിച്ചിരുന്നു. ഇതോടെ ചില നാഴികക്കല്ലുകള്‍ ഷമിയെ തേടിയെത്തി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായിരിക്കുകയാണ് ഷമി. മാത്രമല്ല, ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലകിയേയും ഷമി മറികടന്നു. കോലി മാത്രമല്ല, രാഹുല്‍ ദ്രാവിഡ്, രവി ശാസ്ത്രി, യുവരാജ് സിംഗ്, കെയ്ന്‍ വില്യംസണ്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര എന്നിവരെല്ലാം ഷമിക്ക് പിന്നിലാണ്.
ഇതുവരെ 25 സിക്‌സുകളാണ് ഷമി നേടിയത്. കോലിയുടെ അക്കൗണ്ടില്‍ 24 സിക്‌സുകളാണുള്ളത്. വില്യംസണ്‍ 18 സിക്‌സുകള്‍ നേടി. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ പതിനാറാം സ്ഥാനത്താണ് ഷമി ഇപ്പോള്‍. മാത്രമല്ല, ഷമിയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഷമിയെ കണ്ട് പഠിക്കണമെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.
മാത്രമല്ല, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിക്കാനും ട്രോളര്‍മാര്‍ മറന്നില്ല. ഇന്ത്യന്‍ ടീമിന്റെ വാലറ്റത്ത് കൡക്കുന്ന ഷമി പോലും നന്നായി ബാറ്റ് ചെയ്യുന്നു. അവിടെയാണ് ഓസീസ് മുന്‍നിര താരങ്ങള്‍ പരാജയപ്പെടുന്നത്. എന്നിട്ടും ഇന്ത്യന്‍ പിച്ചിനെ കുറ്റപ്പെടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നു.
തകര്‍ത്തടിച്ച് അക്സര്‍, ആറാടി ഷമി; നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!