ആഭ്യന്തര സീസണില്‍ തകര്‍ത്തെറിഞ്ഞിട്ടും കാര്യമില്ല! ഷമിയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് അയച്ചേക്കില്ല, കാരണമറിയാം

Published : Dec 07, 2024, 06:02 PM IST
ആഭ്യന്തര സീസണില്‍ തകര്‍ത്തെറിഞ്ഞിട്ടും കാര്യമില്ല! ഷമിയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് അയച്ചേക്കില്ല, കാരണമറിയാം

Synopsis

ഡിസംബര്‍ 1ന് ഷമിയെ പരിശോധിക്കാന്‍ ബിസിസിസിഐ സംഘം രാജ്‌കോട്ടിലേക്ക് തിരിച്ചിരുന്നു.

ബെംഗളൂരു: ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. അദ്ദേഹത്തിന് ഇതുവരെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഓസ്ട്രേലിയയിലേക്ക് അയക്കണോ എന്നുള്ള കാര്യം ബിസിസിഐ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. എപ്പോള്‍ അയക്കുമെന്നുള്ള കാര്യത്തിലും വ്യക്തതയില്ല. ഷമി ഇപ്പോഴും ഫിറ്റ്‌നെസ് പരിശോധനയിലാണ്. 

ബിസിസിഐയുടെ ബെംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഓഫ് എക്സലന്‍സിന്റെ സ്പോര്‍ട്സ് സയന്‍സ് വിഭാഗം ഇതുവരെ വ്യക്തമായ റിപ്പോര്‍ട്ട് ബിസിസിഐക്ക് സമര്‍പ്പിച്ചിട്ടില്ല. ഡിസംബര്‍ 1ന് ഷമിയെ പരിശോധിക്കാന്‍ ബിസിസിസിഐ സംഘം രാജ്‌കോട്ടിലേക്ക് തിരിച്ചിരുന്നു. അവിടെ ബംഗാളിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചുകൊണ്ടിരിക്കുകയാണ് ഷമി. താരത്തിന്റെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് സംഘം. എന്നാല്‍ റിപ്പോര്‍ട്ട് ഇപ്പോഴും ബിസിസിഐക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇനിയും വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

മുഷ്താഖ് അലിയില്‍ ബംഗാളിന് വേണ്ടി ഏഴ് കളികളില്‍ നിന്ന് എട്ട് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. 34 കാരനായ പേസര്‍, ഒരു വര്‍ഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. നന്നായി കളിക്കുന്നുണ്ടെങ്കിലും ഒരു ടെസ്റ്റിലെ അഞ്ച് ദിവസം പിടിച്ചുനില്‍ക്കാനുള്ള ശാരീരിക കരുത്ത് അദ്ദേഹത്തിനുണ്ടോ എന്നാണ് പ്രധാന ചോദ്യം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഷമിയുടെ അഭാവം അനുഭവപ്പെടുന്നുണ്ട്. ഷമി ഉടന്‍ ഓസ്ട്രേലിയയിലേക്ക് പറക്കാന്‍ സാധ്യതയില്ലെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 

വിക്കറ്റെടുത്തിന് പിന്നാലെ ഹെഡിന് നേരെ കണ്ണുരുട്ടി സിറാജ്! പൊലീസ് ഒക്കെ അങ്ങ് നാട്ടില്‍ മതിയെന്ന് ഓസീസ് താരം

ഇനി കളിക്കുകയാണെങ്കില്‍ തന്നെ അവസാന ടെസ്റ്റിന് മാത്രമായിരിക്കും ഷമിയെത്തുക. മാത്രമല്ല ഇത് അദ്ദേഹത്തെ ഓസ്ട്രേലിയയിലേക്ക് അയച്ചില്ലെങ്കില്‍ അത്ഭുതപ്പെടാനില്ല. ഷമി ഇപ്പോള്‍ ബംഗാള്‍ ടീമിനൊപ്പം തുടരുകയാണ്. ടീം നൗക്കൗട്ടിലെത്തിയിരുന്നു. നവംബര്‍ 9-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ അവര്‍ ചണ്ഡീഗഢുമായി കളിക്കും. 

അടുത്തിടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ 10 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഷമിയെ സ്വന്തമാക്കിയിരുന്നു. പൂര്‍ണ്ണ ശാരീരികക്ഷമത വീണ്ടെടുത്താല്‍, ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹം ഐപിഎല്ലില്‍ പങ്കെടുക്കും. ഏകദിന ലോകകപ്പ് ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റതിനാല്‍ 2024 ഐപിഎല്‍ സീസണ്‍ മുഴുവന്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ