അഞ്ച് സിക്‌സും 18  ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സിറാജിന്റെ ഒരോവറില്‍ ഓരോ സിക്‌സും ഫോറും നേടിയ ശേഷം ബൗള്‍ഡാവുകയായിരുന്നു ഹെഡ്.

അഡ്‌ലെയ്ഡ്: ഇന്ത്യ - ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ്ഡും തമ്മില്‍ വാക്കുതര്‍ക്കം. അഡ്‌ലെയ്ഡില്‍ സെഞ്ചുറി നേടിയ ഹെഡ് 140 റണ്‍സെടുത്താണ് പുറത്താക്കുന്നത്. സിറാജിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഹെഡിന്റെ കരുത്തില്‍ ഓസീസ് അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സിന്റെ ലീഡെടുത്തിരുന്നു. ഒന്നാകെ 337 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷാണ് ടോപ് സ്‌കോറര്‍.

അഞ്ച് സിക്‌സും 18 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സിറാജിന്റെ ഒരോവറില്‍ ഓരോ സിക്‌സും ഫോറും നേടിയ ശേഷം ബൗള്‍ഡാവുകയായിരുന്നു ഹെഡ്. പുറത്തായതിന് പിന്നാലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ബൗള്‍ഡായതിന് പിന്നാലെ ഹെഡ്, സിറാജിനോട് പലതും പറയുന്നുണ്ടായിരുന്നു. സിറാജ് തുറിച്ച് നോക്കുകയും ചെയ്തു. ഇതിനിടെ ഹെഡ് ദേഷ്യത്തോടെ മറുപടി പറയുകയും ചെയ്തു. വീഡിയോ കാണാം...

The end of a sensational innings! 🗣️#AUSvINDpic.twitter.com/kEIlHmgNwT

— cricket.com.au (@cricketcomau) December 7, 2024

നേരത്തെ, മര്‍നസ് ലബുഷെയ്‌നിനെതിരേയും സിറാജ് കലിപ്പന്‍ സ്വഭാവം കാണിച്ചിരുന്നു. ഓസീസ് ബാറ്റര്‍ക്ക് നേരെ പന്ത് വലിച്ചെറിയുകയായിരുന്നു താരം. ന്തെറിയാന്‍ ഓടിവരുന്നതിനിടെ ലബുഷെയ്ന്‍ ക്രീസില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സിറാജിന് രോഷം നിയന്ത്രിക്കാനായില്ല. പിന്നാലെ താരം ലബുഷെയ്നിന് നേരെ പന്ത് വലിച്ചെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് സിറാജിനെതിരെ കടുത്ത വിമര്‍ശനങ്ങളും വന്നു.

മണ്ടത്തരങ്ങളുടെ ഘോഷയാത്ര! ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റില്‍ അംപയറിംഗ് വിവാദം

സിറാജ് പന്തെറിയാന്‍ വരുന്നതിനിടെ സൈറ്റ് സ്‌ക്രീനിന് മുന്നിലൂടെ ഒരാള്‍ നടന്ന് നീങ്ങിയതോടെയാണ് ലബുഷെന്‍ പിന്മാറിയത്. അത് ലബുഷെയ്നിന്റെ കാഴ്ച്ചയേയും ഏകാഗ്രതയേയും ബാധിച്ചു. തുടര്‍ന്നായിരുന്നു പിന്മാറ്റം. ഇതു വിശദീകരിക്കാന്‍ ഓസ്ട്രേലിയന്‍ താരം ശ്രമിക്കുന്നുണ്ടെങ്കിലും സിറാജ് രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഓസീസ് ഇന്നിങ്സിന്റെ 25ാം ഓവറിലായിരുന്നു സംഭവം.