കേസുകള്‍ വിനയായി; ഷമിയുടെ യുഎസ് വിസ നിരസിച്ചിരുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published Jul 27, 2019, 10:39 AM IST
Highlights

ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനാണ് സ്‌ത്രീധന, ലൈംഗികപീഡന കേസുകളില്‍ പരാതി നല്‍കിയത് 

കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനം അടക്കമുള്ള പൊലീസ് കേസുകളെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ യുഎസ് വിസ നിരസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി അമേരിക്കന്‍ എംബസിക്ക് വിശദമായ കത്തയച്ച ശേഷമാണ് വിസ അനുവദിക്കപ്പെട്ടതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

'ഷമിയുടെ അമേരിക്കന്‍ വിസ അപേക്ഷ നേരത്തെ യുഎസ് എംബസി തള്ളിയിരുന്നു. ഷമിയുടെ പൊലീസ് വേരിഫിക്കേഷന്‍ റെക്കോര്‍ഡുകള്‍ അപൂര്‍ണമാണ് എന്നതായിരുന്നു കാരണം. വിസ അപേക്ഷ തള്ളിയ ശേഷം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി താരത്തിന്‍റെ ലോകകപ്പ് പങ്കാളിത്തം അടക്കമുള്ള നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചു. കൂടാതെ രേഖകളെല്ലാം ശരിയാക്കുകയും ചെയ്‌തു' എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. 

ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനാണ് സ്‌ത്രീധന, ലൈംഗികപീഡന കേസുകളില്‍ പരാതി നല്‍കിയത്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ രംഗത്തുവന്നിരുന്നു. പിന്നീട് ഷമിക്കെതിരെ ക്രിക്കറ്റിലെ ഒത്തുകളി അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും തെളിവായി സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഒത്തുകളി ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ബിസിസിഐ ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

click me!