
ചെന്നൈ: ഐപിഎല്ലിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് സിറാജ്. നാളെ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ബംഗ്ലൂരിന്റെ ആദ്യ മത്സരം. ക്രിക്കറ്റിന്റെ മൂന്ന്് ഫോര്‍മാറ്റിലും അരങ്ങേരം കുറിച്ച താരമാണ് സിറാജ്. ഐപിഎല്ലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വലിയ പ്രതീക്ഷയാണ് സിറാജിന്.
ഇതിന്റെ തന്റെ ആഗ്രഹം വ്യക്കമാക്കിയിരിക്കുകയാണ് താരം. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറാവണമെന്നാണ് സിറാജ് പറയുന്നത്. ''ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറാവുകയാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണ്. ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കണം. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇനി വരുന്നുണ്ട്. അവിടെ ഞാന്‍ എന്റെ എല്ലാ മികവും പുറത്തെടുക്കാന്‍ ശ്രമിക്കും. ഓരോ മത്സരത്തിനും എന്റെ നൂറ് ശതമാനം നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംമ്ര എന്നിവര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി ഞാന്‍ കരുതുന്നു. ഞാന്‍ ബൗളെറിയാന്‍ അടുത്തെത്തുമ്പോഴെല്ലാം ബുംമ്ര അടുത്തുണ്ടാവും. അത്രയും പരിചയസമ്പത്തുള്ള കളിക്കാരനില്‍ നിന്ന് കൂടുതല്‍ പഠിക്കാനായത് വലിയ കാര്യമാണ്.'' സിറാജ് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്തെടുത്ത പ്രകടനം ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും ആര്‍സിബിയുടെ ടീം സംസ്‌കാരം പ്രത്യേകതയുള്ളതാണെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!