Siraj on Kohli : 'കോലി ആശ്ചര്യപ്പെടുത്തി'; മുന്‍ നായകനൊപ്പമുള്ള മറക്കാനാവാത്ത നിമിഷം പങ്കുവച്ച് സിറാജ്

Published : Feb 18, 2022, 06:51 PM IST
Siraj on Kohli : 'കോലി ആശ്ചര്യപ്പെടുത്തി'; മുന്‍ നായകനൊപ്പമുള്ള മറക്കാനാവാത്ത നിമിഷം പങ്കുവച്ച് സിറാജ്

Synopsis

ടീമില്‍ സ്ഥിരമാക്കിയ പല പേസര്‍മാരുടെയും മൂര്‍ച്ച കൂട്ടുന്നതില്‍ പങ്കാളിയാവുന്നതോടൊപ്പം പുതിയ പേസര്‍മാര്‍ക്ക് അവസരം നല്‍കുന്നതിലും കോലി ശ്രദ്ധിച്ചു. അങ്ങനെ വന്നതാണ് മുഹമ്മദ് സിറാജ് (Mohammed Siraj). 

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തിപ്പെടുത്തുന്നതില്‍ വിരാട് കോലിക്ക് (Virat Kohli) വലിയ പങ്കുണ്ടായിരുന്നു. ടീമില്‍ സ്ഥിരമാക്കിയ പല പേസര്‍മാരുടെയും മൂര്‍ച്ച കൂട്ടുന്നതില്‍ പങ്കാളിയാവുന്നതോടൊപ്പം പുതിയ പേസര്‍മാര്‍ക്ക് അവസരം നല്‍കുന്നതിലും കോലി ശ്രദ്ധിച്ചു. അങ്ങനെ വന്നതാണ് മുഹമ്മദ് സിറാജ് (Mohammed Siraj). 

തുടക്കത്തില്‍ ടി20 ക്രിക്കറ്റില്‍ മാത്രമാണ് സിറാജ് കളിച്ചത്. എന്നാല്‍ മികച്ച പ്രകടനമൊന്നും താരത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ ടെസ്റ്റില്‍ സിറാജ് ഒരു മുതല്‍കൂട്ട് തന്നെയായിരുന്നു. 2020ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറിയ ശേഷം സിറാജിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ടെസ്റ്റില്‍ അരങ്ങേറുന്നതിന് മുമ്പ് കോലിക്ക് കീഴില്‍ സിറാജിന് ഐപിഎല്ലില്‍ നല്ലകാലമുണ്ടായിരുന്നു. ഇതുതന്നെയാണ് ടെസ്റ്റ് ടീമിലേക്കുള്ള വഴി തെളിയിച്ചത്. ഇപ്പോള്‍ 2018ല്‍ കോലിക്കൊപ്പം കളിച്ചതിന്റെ ഓര്‍മകള്‍ അയവിറക്കുകയാണ സിറാജ്. താരത്തിന്റെ വാക്കുകള്‍... ''അന്ന് ഞാന്‍ കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചു. എന്നാല്‍ കോലി ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഞാന്‍ അദ്ദേഹത്തോട് വിശ്രമമെടുക്കാന്‍ മാത്രമാണ് പറഞ്ഞത്. എന്നാല്‍ വിരുന്നിനിടെ അദ്ദേഹം എന്റെ വീട്ടിലെത്തി. എനിക്കത് വല്ലാത്ത ആശ്ചര്യമായിരുന്നു. അദ്ദേഹം വരില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം മാറ്റിവച്ച് കോലി വിരുന്നിനെത്തി. അതിനേക്കാള്‍ കൂടുതല്‍ എനിക്കൊന്നും വേണ്ടായിരുന്നു.'' സിറാജ് പറഞ്ഞു.

 അന്ന് വിരുന്നിനിടെ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹൈദരാബാദില്‍ കോലിക്കൊപ്പം ബിരിയാണി കഴിക്കുന്ന വീഡിയോയും വൈറലായി. അന്ന് സിറാജ് സ്‌റ്റോറിയിലിട്ട് ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു... ''കോലിക്കൊപ്പം എനിക്കും കുടുംബത്തിനും ചെലവഴിക്കാന്‍ സാധിച്ചത് സന്തോഷകരമായി തോന്നുന്നു. വിലപ്പെട്ട സമയം മാറ്റിവച്ച് എനിക്കും കുടുംബത്തോടൊപ്പം മാറ്റിവച്ചതില്‍ ഞാന്‍ താങ്കളോട് (കോലിയോട്) കടപ്പെട്ടിരിക്കും.'' സിറാജ് അന്ന് കുറിച്ചിട്ടു.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം കൊല്‍ക്കത്തയിലാണ് സിറാജ്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് സിറാജ് കളിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് സിറാജ്.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം