IND vs WI: രണ്ടാം ടി20യില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് ടോസ്, ടീം അറിയാം

Published : Feb 18, 2022, 06:41 PM ISTUpdated : Feb 18, 2022, 06:45 PM IST
IND vs WI: രണ്ടാം ടി20യില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന് ടോസ്, ടീം അറിയാം

Synopsis

ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അടങ്ങുന്നതാണ് ഇന്ത്യന്‍ പേസ് നിര. സ്പിന്നര്‍മാരായി രവി ബിഷ്ണോയിയും യുസ്‌വേന്ദ്ര ചാഹലും സ്ഥാനം നിലനിര്‍ത്തി. ഓപ്പണിംഗില്‍ കഴിഞ്ഞ മത്സരത്തിലെ അതേ സഖ്യം തന്നെയാണ് ഇന്നും ഇറങ്ങുക.

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍(India vs West Indies, 2nd T20I) ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ദീപക് ചാഹറിന്(Deepak Chahar) പകരം ആവേശ് ഖാന്‍ അന്തിമ ഇലവനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചാഹറിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ്  സൂചന.

ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അടങ്ങുന്നതാണ് ഇന്ത്യന്‍ പേസ് നിര. സ്പിന്നര്‍മാരായി രവി ബിഷ്ണോയിയും യുസ്‌വേന്ദ്ര ചാഹലും സ്ഥാനം നിലനിര്‍ത്തി. ഓപ്പണിംഗില്‍ കഴിഞ്ഞ മത്സരത്തിലെ അതേ സഖ്യം തന്നെയാണ് ഇന്നും ഇറങ്ങുക.

അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തി. ഫാബിയന്‍ അലന് പകരം പരിക്കുമാറി തിരിച്ചെത്തിയ ജേസണ്‍ ഹോള്‍ഡര്‍ (Jason Holder)വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാവും. നായകനായി അരങ്ങേറിയ ആദ്യ ടി20 പരമ്പരയില്‍ തന്നെ വിജയത്തുടക്കമിടാനാണ് രോഹിത് ശര്‍മ ലക്ഷ്യമിടുന്നത്.

India (Playing XI): Rohit Sharma(c), Ishan Kishan, Virat Kohli, Rishabh Pant(w), Suryakumar Yadav, Venkatesh Iyer, Deepak Chahar, Bhuvneshwar Kumar, Harshal Patel, Ravi Bishnoi, Yuzvendra Chahal.

West Indies (Playing XI): Brandon King, Kyle Mayers, Nicholas Pooran(w), Rovman Powell, Kieron Pollard(c), Jason Holder, Odean Smith, Roston Chase, Akeal Hosein, Romario Shepherd, Sheldon Cottrell.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: സഞ്ജു , ഇഷാൻ, അഭി! ഫൈനലില്‍ കൊടുങ്കാറ്റായ മൂവർ സംഘം; ഒറ്റ മണിക്കൂറില്‍ ന്യൂസിലൻഡ് നിഷ്പ്രഭം
ടി20 ലോകകപ്പ്: സഞ്ജുവിന്റെ വിയർപ്പില്‍ ആ കിരീടം തിളങ്ങുന്നു; കാലം കരുതിവെച്ച ഉയിർപ്പ്