ടി20 ലോകകപ്പ്: ആ മൂന്നുപേരെങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയെ മതിയാവു; തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് താരം

By Gopala krishnanFirst Published Nov 14, 2022, 1:01 PM IST
Highlights

2024ലെ ടി20 ലോകകപ്പിലും വിരാട് കോലി കളിക്കുന്നത് കാണാന്‍ ആരാധകര്‍ക്കാവുമെന്നും പനേസര്‍ പറഞ്ഞു. കാരണം, ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരനാണ് കോലി. അതുപോലെ ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ താരവും കോലിയാണ്.

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ ടി20 സമീപനത്തിനെതിരെയും ടീം സെലക്ഷനെതിരെയും രൂക്ഷ വിമര്‍ശനമാണുയരുന്നത്. ലോകകപ്പില്‍ ഫോമം മങ്ങിയ രോഹിത് ശര്‍മയും മെല്ലെപ്പോക്കിന് വിമര്‍ശനം ഏറ്റും വാങ്ങിയ ഓപ്പണര്‍ കെ എല്‍ രാഹുലും അവസരം നഷ്ടമാക്കിയ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും അവസരം കിട്ടിയിട്ടും തിളങ്ങാതിരുന്ന അശ്വിനും അക്സര്‍ പട്ടേലുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്.

എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്തുപോവേണ്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കും സ്പിന്നര്‍ ആര്‍ അശ്വിനും ടി20 ക്രിക്കറ്റ് മതിയാക്കി യുവ താരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കണമെന്ന് പനേസര്‍ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തില്‍ പറ‍ഞ്ഞു. ടീം മാനേജ്മെന്‍റ് ഇവരുമായി ചര്‍ച്ച ചെയ്ത് ഭാവി സംബന്ധിച്ച തീരുമാനമെടുക്കണമെന്നും പനേസര്‍ വ്യക്തമാക്കി.

വരുന്നത് സഞ്ജുവിന്റെ കാലം! എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം

എന്നാല്‍ 2024ലെ ടി20 ലോകകപ്പിലും വിരാട് കോലി കളിക്കുന്നത് കാണാന്‍ ആരാധകര്‍ക്കാവുമെന്നും പനേസര്‍ പറഞ്ഞു. കാരണം, ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരനാണ് കോലി. അതുപോലെ ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ താരവും കോലിയാണ്. കോലി മികച്ച ഫോമിലാണ്.കോലിയുടെ ഫിറ്റ്നെസ് കണക്കിലെടുരക്കുമ്പോള്‍ പ്രായം വെറുമൊരു സംഖ്യയാണ്. അതുകൊണ്ടുതന്നെ കോലി 2024ലെ ലോകകപ്പിലും കളിക്കും.

എന്നാല്‍ രോഹിത് ശര്‍മയോ ദിനേശ് കാര്‍ത്തിക്കോ അശ്വിനോ 2024ല്‍ ഇന്ത്യക്കായി കളിക്കുമെന്ന് കരുതാനാകില്ല. ചിലപ്പോള്‍ ഇന്ത്യന്‍ ടീമിലെ കൂടുതല്‍ കളിക്കാര്‍ ടി20 ക്രിക്കറ്റ് മതിയാക്കിയേക്കാം. എങ്കിലും ഈ മൂന്നുപേരും ടി20 ക്രിക്കറ്റ് മതിയാക്കി ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധിക്കണമെന്നാ് തനിക്ക് പറയാനുള്ളതെന്നും പനേസര്‍ പറഞ്ഞു.

അഫ്രീദിക്ക് പരിക്കേറ്റില്ലായിരുന്നെങ്കില്‍! ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് കാരണം വിശദീകരിച്ച് പാക് നായകന്‍ അസം

click me!