മത്സരഫലം മാറ്റുന്നത് അവനായിരിക്കും; ഇന്ത്യന്‍ ബൗളറെ പുകഴ്ത്തി മോണ്ടി പനേസര്‍

By Web TeamFirst Published Jan 28, 2021, 9:06 PM IST
Highlights

പരമ്പരയുടെ ഫലം തീരുമാനിക്കുന്നത് അശ്വിന്റെ പ്രകടനമായിരിക്കുമെന്ന് പനേസര്‍ വ്യക്താക്കി. അതേസമയം ജഡേജയുടെ അഭാവം ഇന്ത്യക്ക വിനയാകുമെന്നും പനേസര്‍ വ്യക്തമാക്കി.

ലണ്ടന്‍: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുകഴ്ത്തി മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് അശ്വിനെ പുകഴ്ത്തി പനേസറുടെ വാക്കുകള്‍. പരമ്പരയുടെ ഫലം തീരുമാനിക്കുന്നത് അശ്വിന്റെ പ്രകടനമായിരിക്കുമെന്ന് പനേസര്‍ വ്യക്താക്കി. അതേസമയം ജഡേജയുടെ അഭാവം ഇന്ത്യക്ക വിനയാകുമെന്നും പനേസര്‍ വ്യക്തമാക്കി.

മുന്‍ ഇംഗ്ലീഷ് താരത്തിന്റെ വാക്കുകളിങ്ങനെ... ''ഇംഗ്ലണ്ടിനെതിരെ ആത്മവിശ്വാസത്തിന്റെ മുകളിലായിരിക്കും അശ്വിന്‍. കാരണം അത്രത്തോളം മികച്ച പ്രകടനമാണ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ നടത്തിയത്. പരമ്പര ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അശ്വിന് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. അടുത്തകാലത്ത് വളരെ മനോഹമായ ഫോമിലാണ് അദ്ദേഹം പന്തെറിയുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം. അശ്വിനെതിരെ ഇംഗ്ലീഷ് താരങ്ങള്‍ എങ്ങനെ കളിക്കുന്നുവെന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്.'' പനേസര്‍ വ്യക്തമാക്കി. 

അതേസമയം ജഡേജയുടെ അഭാവം ടീമിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ജഡേജയെ തീര്‍ച്ചയായും ഇന്ത്യ മിസ് ചെയ്യും. ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിസലാക്കാന്‍ ഇന്ത്യക്കു രണ്ടാമതൊരു സ്പിന്നറെ വേണം. ജഡേജയെപ്പോലെ ടീമില്‍ വ്യത്യാസമുണ്ടാക്കാന്‍ ടീമിലുള്ള അക്‌സര്‍ പട്ടേലിന് സാധിച്ചേക്കില്ല.'' പനേസര്‍ പറഞ്ഞുനിര്‍ത്തി.

ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ റൂട്ടായിരുന്നു പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ഹീറോ. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു.

click me!