വെല്ലിംഗ്ടണ്‍ ടെസ്റ്റ്: മുഹമ്മദ് സിറാജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റേതെന്ന് മോണി മോര്‍ക്കല്‍

Web Desk   | ANI
Published : Nov 18, 2026, 12:31 PM IST
Mohammed Siraj

Synopsis

വെല്ലിംഗ്ടൺ ടെസ്റ്റിൽ മുഹമ്മദ് സിറാജിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റേതാണെന്ന് ബോളിങ് കോച്ച് മോണി മോർക്കൽ വ്യക്തമാക്കി. പേസ് ബൗളർമാരുടെ കാര്യത്തിൽ വ്യക്തമായ സൂചന നൽകാൻ അദ്ദേഹം തയ്യാറായില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ഈ പരമ്പര നിർണായകമാണ്.

വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തെക്കുറിച്ച് വ്യക്തത നല്‍കാതെ ഇന്ത്യയുടെ ബോളിങ് കോച്ച് മോണി മോര്‍ക്കല്‍. നാളെ വെല്ലിംഗ്ടണിലാണ് ആദ്യ ടെസ്റ്റഅ ആരംഭിക്കുന്നത്. പേസ് ബൗളര്‍മാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് വിട്ടുകൊടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സമീപകാലത്തെ മോശം ഫോമിന്റെ പേരില്‍ സിറാജിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതിരുന്ന മോര്‍ക്കല്‍, താരത്തിന്റെ കഴിവുകളെ വാനോളം പുകഴ്ത്തി.

''ഏതുതരം സാഹചര്യത്തിലും ഇന്ത്യക്കായി കളിക്കുമ്പോള്‍ സിറാജ് ഒരു ലോകോത്തര പെര്‍ഫോമറാണ്.'' മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ മോര്‍ക്കല്‍ വ്യക്തമാക്കി. ജസ്പ്രീത് ബുംറ ടീമില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് ശേഷിക്കുന്ന മൂന്ന് പേസ് ബോളര്‍ സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. നാല് പേസര്‍മാരെ കളിപ്പിക്കുമെന്നാണ് ഗില്‍ സൂചിപ്പിച്ചിട്ടുള്ളത്.

ഈ മാസം ന്യൂസിലന്‍ഡ് എ ടീമിനെതിരായ പരിശീലന മത്സരത്തില്‍ സിറാജ് 118 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 15ന് മൗണ്ട് മൗണ്ട് മൗംഗനുയില്‍ നടന്ന അവസാന ഏകദിനത്തില്‍ അദ്ദേഹം രണ്ട് വിക്കറ്റും നേടി. ശ്രീലങ്കന്‍ പര്യടനത്തിലും സിറാജിന് കാര്യമായ തിളങ്ങാനായിരുന്നില്ല. എന്നാല്‍ സെന രാജ്യങ്ങളില്‍ ഇന്ത്യക്കായി മികച്ച റെക്കോര്‍ഡുള്ള താരമാണ് സിറാജ്. അരങ്ങേറ്റത്തിന് ശേഷം സെന രാജ്യങ്ങളില്‍ 23 മത്സരങ്ങളില്‍ നിന്നായി 91 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡില്‍ സിറാജ് ഇതുവരെ ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല.

വെല്ലിംഗ്ടണിലെ ശക്തമായ കാറ്റ് ബോളര്‍മാരുടെ പ്രകടനത്തെ സ്വാധീനിക്കാമെന്നും എന്നാല്‍ അനാവശ്യമായി സാഹചര്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെ കൃത്യതയോടെ പന്തെറിയാനാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും മോര്‍ക്കല്‍ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഈ പരമ്പര നിര്‍ണായകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പന്ത് ചുരണ്ടല്‍ വിവാദത്തിലര്‍ തുറന്ന അന്വേഷണം വേണമെന്ന് ഡേവിഡ് വാര്‍ണര്‍; സ്വകാര്യ ഫോറത്തെ ചോദ്യം ചെയ്ത് മുന്‍ താരം
എം എസ് ധോണി പടിയറിങ്ങി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖമായി മാറുമോ സഞ്ജു സാംസണ്‍?