
അഹമ്മദാബാദ്: ലോകകപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ആദ്യം തന്‍റെ അമ്മയെ കാണാനാണ് പോകുന്നതെന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായെന്നും അതുകൊണ്ടുതന്നെ അമ്മയെ കാണുകയെന്നതിനാണ് ഇപ്പോള്‍ ആദ്യ പരിഗണനയെന്നും ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം അഹമ്മദാബാദിലെത്തിയ ബുമ്ര പറഞ്ഞു. അമ്മയെ കാണുന്നതാണ് ഇപ്പോഴത്തെ സന്തോഷമെന്നും പാകിസ്ഥാനെതിരായ മത്സരം അതു കഴിഞ്ഞേയുള്ളൂവെന്നും ബുമ്ര വ്യക്തമാക്കി.
ബുമ്രക്ക് അഞ്ച് വയസാവുന്നതിന് മുമ്പെ അച്ഛന്‍ മരിച്ചതോടെ സ്കൂള്‍ പ്രിന്‍സിപ്പിളായ അമ്മ ദല്‍ജിത് ആണ് ബുമ്രയെ വളര്‍ത്തിയത്. ഞാന്‍ അമ്മയെ കാണാന്‍ പോകും. അതാണ് എന്‍റെ ആദ്യത്തെ കടമ. അതിനുശേഷമെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ശ്രദ്ധിക്കൂവെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യ ഏകദിന മത്സരത്തിനിറങ്ങുന്ന ബുമ്ര വ്യക്തമാക്കി.
ഹോം ഗ്രൗണ്ടാണെങ്കിലും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇതുവരെ ഏകദിനത്തില്‍ കളിക്കാനായിട്ടില്ലെന്നും ടെസ്റ്റില്‍ മാത്രമെ കളിച്ചിട്ടുള്ളൂവെന്നും ബുമ്ര പറഞ്ഞു. ഒരു ലക്ഷത്തോളം ആളുകള്‍ കളികാണാനെത്തുമെന്ന് കരുതുന്ന സ്റ്റേഡിയത്തിലെ ആവേശം പറഞ്ഞറിയിക്കാനാവില്ലെന്നും ബുമ്ര പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ഇബ്രാഹിം സര്‍ദ്രാനെ പുറത്താക്കിയശേഷം തലയില്‍ വിരല്‍വെച്ച് ഇംഗ്ലണ്ട് ഫുട്ബോള്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിനെ പോലെ ആഘോഷിച്ചതിനെക്കുറിച്ചും ബുമ്ര മനസു തുറന്നു. താന്‍ റാഷ്ഫോര്‍ഡിന്‍റെ ആഘോഷം അനുകരിച്ചതല്ലെന്നും ആ സമയത്ത് തോന്നിയത് ചെയ്തുവെന്നെയുള്ളൂവെന്നും ബുമ്ര പറഞ്ഞു.
ലോകകപ്പില്‍ നാളെയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ആദ്യ രണ്ട് കളികളും ജയിച്ചെത്തുന്ന ഇന്ത്യയും പാകിസ്ഥാനും വിജയത്തുടര്‍ച്ച തേടിയാണ് നാളെ ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ഡെങ്കിപ്പനി ബാധിച്ച ശുഭ്മാന്‍ ഗില്ലിന് കളിക്കാനാകുമെോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!