കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാനൊരുങ്ങി ധോണി

Published : Aug 12, 2019, 01:19 PM IST
കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാനൊരുങ്ങി ധോണി

Synopsis

അക്കാദമി തുടങ്ങാനുള്ള പദ്ധതികളെക്കുറിച്ച് ധോണി കേന്ദ്ര കായികമന്ത്രായലത്തെയും ധരിപ്പിച്ചിട്ടുണ്ട്. സൈനിക സേവനത്തിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലെ പാരാച്യൂട് റെജിമെന്റില്‍ സേവനം അനുഷ്ഠിക്കുകയാണിപ്പോള്‍ ധോണി.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ എം എസ് ധോണി. കശ്മീരിലെ യുവതാരങ്ങള്‍ക്ക് പരിശീലനം കൊടുത്ത് അവരെ മികച്ച ക്രിക്കറ്റര്‍മാരായി വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് ധോണി കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നത്.പരിശീലനം സൗജന്യമായിരിക്കും. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായാല്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ധോണി മുന്നോട്ട് പോവുമെന്നാണ് റിപ്പോര്‍ട്ട്.

അക്കാദമി തുടങ്ങാനുള്ള പദ്ധതികളെക്കുറിച്ച് ധോണി കേന്ദ്ര കായികമന്ത്രായലത്തെയും ധരിപ്പിച്ചിട്ടുണ്ട്. സൈനിക സേവനത്തിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലെ പാരാച്യൂട് റെജിമെന്റില്‍ സേവനം അനുഷ്ഠിക്കുകയാണിപ്പോള്‍ ധോണി. ജൂലെ 31ന് ബറ്റാലിയനൊപ്പം ചേര്‍ന്ന ധോണി ഓഗസ്റ്റ് 15വരെ കശ്മീരില്‍ തുടരും. തെക്കന്‍ കശ്മീരില്‍ 106 TA ബറ്റാലിയനൊപ്പം സേവനം അനുഷ്ഠിക്കുന്ന ധോണി സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ധോണി എവിടെയാണ് ദേശീയ പതാക ഉയര്‍ത്തുക എന്നകാര്യം വ്യക്തമാക്കിയിട്ടില്ല. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ധോണി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നിന്നാണ് സൈനിക സേവനത്തിന് തയാറായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യക്കെതിരെ കൈകോര്‍ത്ത് പാകിസ്ഥാനും ബംഗ്ലാദേശും; പാക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് സ്പോര്‍ട്സ് ഉപദേശകന്‍
പാകിസ്ഥാന്റെ 19 വര്‍ഷമുള്ള റെക്കോര്‍ഡ് പഴങ്കഥ; ആ നേട്ടം ഇനി ഇന്ത്യയുടെ അക്കൗണ്ടില്‍