
ജയ്‌പൂര്‍: അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണി സൈനികസേവനത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച സൈനികസേവനം പൂര്‍ത്തിയാക്കിയ ധോണി ജയ്‌പൂരില്‍ എത്തി. എന്നാല്‍ പുതിയ ലുക്കിലാണ് ആരാധകരുടെ 'തല' എത്തിയത്.
സൈനികരുടെ മാതൃകയില്‍ തലയില്‍ ബന്ദാന(കറുത്ത തുവാല) കെട്ടിയാണ് ധോണി ജയ്‌പൂരിലെത്തിയത്. പുതിയ ലുക്കിലുള്ള ധോണിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണലായ ധോണി കനത്ത സുരക്ഷയിലാണ് ജയ്‌പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിയത്. ഒരു ചടങ്ങളില്‍ പങ്കെടുക്കാനാണ് ധോണി എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ധോണിയില്ലാതെ ടീം ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തുകയാണ്. ടി20, ഏകദിന പരമ്പരകള്‍ നേടിയപ്പോള്‍ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി കരീബിയന്‍ യാത്ര പൂര്‍ത്തിയാക്കാനാണ് കോലിപ്പടയുടെ ശ്രമം. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടെസ്റ്റ് ആന്‍റിഗ്വയില്‍ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!