
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് സർപ്രൈസുമായി മുൻനായകൻ എം.എസ്.ധോണി. മത്സരശേഷം ധോണി ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇഷാൻ കിഷൻ, റിഷഭ് പന്ത്, യുസ്‍വേന്ദ്ര ചഹൽ തുടങ്ങിയവരുമായി ധോണി സംസാരിക്കുന്നതിന്‍റെ ചിത്രങ്ങൾ ബിസിസിഐ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവഹിച്ചു.
വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങള്‍ കാണാനും നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കാനുമാണ് ധോണി ഇംഗ്ലണ്ടിലെത്തിയത്. കഴിഞ്ഞ ദിവസം ധോണിയുടെ പിറന്നാളാഘോഷത്തില്‍ റിഷഭ് പന്തും പങ്കെടുത്തിരുന്നു. വിംബിള്‍ഡണില്‍ റാഫേല്‍ നദാലും ടെയ്‌ലര്‍ ഫ്രിറ്റ്സും തമ്മിലുളള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാനും ധോണി എത്തിയിരുന്നു.
പരമ്പര തൂത്തുവാരി റെക്കോര്‍ഡിടാന്‍ ഹിറ്റ്മാന്‍, ആദ്യ ജയത്തിനായി ബട്‌ലര്‍, മൂന്നാം ടി20 ഇന്ന്
ഇന്നലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 49 റണ്‍സിന് തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ധോണി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബൂമ്രയും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!