ബൗളിംഗ് നിരയില്‍ ഭുവനേശ്വര്‍കുമാര്‍ ആണ് ഇന്ത്യയെ നയിക്കുന്നത്. ഭുവിയുടെ പവര്‍പ്ലേ ഓവറുകള്‍ അതിജീവിക്കാന്‍ ആദ്യ രണ്ട് മത്സരങ്ങിലും ബട്‌ലര്‍ക്കും സംഘത്തിനുമായില്ല. ഇന്നത്തെ മത്സരത്തില്‍ വിരാട് കോലി ഫോമിലാവുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തിയാണ് കോലിക്ക് രണ്ടാം ടി20യില്‍ അഴസരം നല്‍കിയത്. 

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുക. പുതിയ നായകൻ ജോസ് ബട്‍ലർ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ട്രെന്‍റ്ബ്രിഡ്ജില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യ മൂന്ന് ദിവസവും മുന്നി്ടടു നിന്നിട്ടും തോല്‍വി വവങ്ങി പരമ്പര സമനിലയായതിന്‍റെ നിരാശ തീര്‍ക്കുന്ന പ്രകടനമാണ് ഇന്ത്യ ടി20 പരമ്പരയില്‍ പുറത്തെടുത്തത്.

ആദ്യ ടി20യില്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. രണ്ടാ മത്സരത്തിലാകട്ടെ മുന്‍നിര താരങ്ങള്‍ തിരിച്ചുവന്നപ്പോഴും വിജയക്കുതിപ്പ് തുടരാന്‍ രോഹിത്തിനും സംഘത്തിനുമായി. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ആധികാരിക ജയമാണ് നേടിയത്.

ബൗളിംഗ് നിരയില്‍ ഭുവനേശ്വര്‍കുമാര്‍ ആണ് ഇന്ത്യയെ നയിക്കുന്നത്. ഭുവിയുടെ പവര്‍പ്ലേ ഓവറുകള്‍ അതിജീവിക്കാന്‍ ആദ്യ രണ്ട് മത്സരങ്ങിലും ബട്‌ലര്‍ക്കും സംഘത്തിനുമായില്ല. ഇന്നത്തെ മത്സരത്തില്‍ വിരാട് കോലി ഫോമിലാവുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തിയാണ് കോലിക്ക് രണ്ടാം ടി20യില്‍ അവസരം നല്‍കിയത്.

തുടര്‍ജയങ്ങളില്‍ സര്‍വകാല റെക്കോര്‍ഡിനരികെ രോഹിത്

മൂന്ന് പന്ത് മാത്രമാണ് കോലി നേരിട്ടത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലായി 31 റൺസ് മാത്രമാണ് കോലി നേടിയത്. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 10 സ്ഥാനങ്ങളില്‍ നിന്ന് പുറത്തു പോവുകയും ചെയ്തു. ആദ്യപന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന ദീപക് ഹൂഡയെ കോലിക്ക് വേണ്ടി ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനം ഉയർന്നുകഴിഞ്ഞു.

ബാസ്ബോള്‍ പോയിട്ട് പൊടിപോലുമില്ല, അങ്ങനെ പവനായി ശവമായി; ഇന്ത്യയുടെ ഇംഗ്ലണ്ട് വധം ആഘോഷമാക്കി ആരാധകർ

പരമ്പര നേടിയതിനാല്‍ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കാനുള്ള അവസരമായി മൂന്നാം മത്സരത്തെ ഇന്ത്യ കാണുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിക്ക് ഇന്ന് ഫൈനല്‍ ഇലവനില്‍ അവസരം ലഭിക്കാനിടയുണ്ട്. റിഷഭ് പന്തിനോ വിരാട് കോലിക്കോ പകരം ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കിന് പകരം ദീപക് ഹൂഡയും അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയുണ്ട്.