
നാഗ്പൂര്‍: രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തി മുംബൈ താരം സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ സൂര്യക്ക് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. നേരിട്ട രണ്ടാം പന്തില്‍ തന്നെ സൂര്യ മടങ്ങി. സൂര്യക്ക് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (18), ശിവം ദുബെ (0) എന്നിവരും നിരാശപ്പെടുത്തി. പാര്‍ത്ഥ് രെഖാതെയാണ് മൂവരേയും പുറത്താക്കിയത്. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 383നെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 154 എന്ന പരിതാപകരമായ നിലയിലാണ് മുംബൈ. ഇപ്പോഴും 229 റണ്‍സ് പിറകിലാണ് നിലവിലെ ചാംപ്യന്മാര്‍. ആകാശ് ആനന്ദ് (57), ഷാര്‍ദുല്‍ താക്കൂര്‍ (19) എന്നിവരാണ് ക്രീസില്‍.
ആയുഷ് മാത്രെയുടെ (9) വിക്കറ്റ് തുടക്കത്തില്‍ തന്നെ മുംബൈക്ക് നഷ്ടമായിരുന്നു. പിന്നീട് ആകാശ് - സിദ്ധേഷ് ലാഡ് (35) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. യഷ് താക്കൂറാണ് വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. സിദ്ധേഷിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. സിദ്ധേഷ് മടങ്ങിയതിന് പിന്നെ മുംബൈയുടെ മധ്യനിര തകര്‍ന്നു. രണ്ടിന് 113 എന്ന നിലയിലായിരുന്ന മുംബൈ പൊടുന്നനെ ആറിന് 118 എന്ന നിലയിലേക്ക് വീണു. അഞ്ച് റണ്‍സിനിടെ നാല് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. രഹാനെ 24 പന്തുകള്‍ കളിച്ചപ്പോള്‍ സൂര്യക്കും ശിവം ദുബെയ്ക്കും രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. മൂവരേയും കൂടാതെ ഷംസ് മുലാനിക്കും (4) തിളങ്ങാനായില്ല. അധികം വൈകാതെ ആകാശ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇനി ഷാര്‍ദുല്‍ - ആകാശ് സഖ്യത്തിലാണ് മുംബൈയുടെ പ്രതീക്ഷ.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദര്‍ഭയ്ക്ക് ധ്രുവ് ഷോറെ (74), ഡാനിഷ് മലേവാര്‍ (79), യഷ് റാത്തോഡ് (54), കരുണ്‍ നായര്‍ (45) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മുംബൈക്ക് വേണ്ടി ശിവം ദുെബ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുലാനി, റോയ്‌സ്റ്റണ്‍ ഡയസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!