
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് നാളെ പാകിസ്ഥാനില്‍ തുടക്കമാകാനിരിക്കെ ഇന്ത്യൻ താരങ്ങള്‍ ടൂര്‍ണമെന്‍റിനായുള്ള ഫോട്ടോ ഷൂട്ടിന്‍റെ തിരക്കിലാണ്. ഇതിനിടെ ചാമ്പ്യൻസ് ട്രോഫി ഫൂട്ടിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും പിങ്ക് തൊപ്പിയും രവീന്ദ്ര ജഡേജ പച്ചത്തൊപ്പിയും ധരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ പരമ്പരാഗത നീല തൊപ്പിക്ക് പകരം പിങ്ക്, പച്ച നിറങ്ങളിലുള്ള തൊപ്പിയണിഞ്ഞ് താരങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈകാതെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങള്‍ വ്യത്യസ്ത നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നതെന്നായിരുന്നു പ്രധാന ചര്‍ച്ച. എന്നാല്‍ ഇതിന് ഉത്തരം ലളിതമാണ്. ഐസിസിയുടെ പോയവര്‍ഷത്തെ ഏകദിന, ടി20 ടീമിലുള്‍പ്പെട്ട താരങ്ങാണ് ഇവര്‍ മൂന്നുപേരും. ഐസിസി ടി20 ടീമിലുള്‍പ്പെട്ടവര്‍ക്ക് പിങ്ക് തൊപ്പിയും ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്ക് പച്ച തൊപ്പിയും ഏകദിന ടീമിലുള്‍പ്പെട്ടവര്‍ക്ക് നീലതൊപ്പിയുമാണ് ഐസിസി സമ്മാനമായി നല്‍കുക.
ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാനാണോ നിങ്ങള്‍ ഇവിടെ വന്നത്'; പരിശീലനത്തിനുശേഷം നെറ്റ് ബൗളറോട് രോഹിത്
രോഹിത്തും ഹാര്‍ദ്ദിക്കും 2024ലെ ഐസിസി ടി20 ടീമിലുള്ള താരങ്ങളാണ്. ജസ്പ്രീത് ബുമ്രയാണ് ടി20 ടീമിലെ മൂന്നാമത്തെ ഇന്ത്യൻ താരം. ഐസിസി ടി20 ടീമിന്‍റെ ഭാഗമായതോടെയാണ് ഇവര്‍ക്ക് പിങ്ക് തൊപ്പി സമ്മാനിച്ചത്. ജസ്പ്രീത് ബുമ്ര ടൂര്‍ണമെന്‍റിന് എത്തിയിട്ടില്ലാത്തതിനാല്‍ തൊപ്പി സമ്മാനിക്കാനായില്ല. രവീന്ദ്ര ജഡേജ പച്ചത്തൊപ്പി ധരിച്ചിരിക്കുന്നത് 2024ലെ ഐസിസി ടെസ്റ്റ് ടീമിന്‍റെ ഭാഗമായതിനാലാണ്. ജസ്പ്രീത് ബുമ്രയുംയശസ്വി ജയ്സ്വാളും ടെസ്റ്റ് ടീമിന്‍റെ ഭാഗമാണെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിലില്ലാത്തതിനാല്‍ തൊപ്പി ഏറ്റുവാങ്ങാനായില്ല.
ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ടി20 താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ് മികച്ച ടി20 താരത്തിനുള്ള ഐസിസി ട്രോഫി ഏറ്റുവാങ്ങി.ഏകദിന ടീമില്‍ ഒരു ഇന്ത്യൻ താരം പോലുമില്ലാത്തതിനാല്‍ ഇന്ത്യൻ താരങ്ങളിലാര്‍ക്കും നീല തൊപ്പി കിട്ടിയില്ല.
2024ലെ ഐസിസി പുരുഷ ടി20 ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പുരാൻ, സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വാനിന്ദു ഹസരംഗ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.
2024ലെ ഐസിസി പുരുഷ ടെസ്റ്റ് ടീം
യശസ്വി ജയ്‌സ്വാൾ, ബെൻ ഡക്കറ്റ്, കെയ്ൻ വില്യംസൺ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കമിന്ദു മെൻഡിസ്, ജാമി സ്മിത്ത്, രവീന്ദ്ര ജഡേജ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!