മലയാളി താരത്തെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്, ലേലത്തിനെത്തുക 2.75 കോടിയുമായി; ആര്‍സിബിക്ക് ബാക്കിയുള്ളത് 16.40 കോടി

Published : Nov 15, 2025, 05:56 PM IST
Vignesh Puthur

Synopsis

ഐപിഎൽ മിനി താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കി. 2.75 കോടി രൂപയുമായി ലേലത്തിനെത്തുന്ന മുംബൈ അഞ്ച് താരങ്ങളെ ലക്ഷ്യമിടും. 

മുംബൈ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് മിനി താരലേലത്തിന് മുമ്പ് മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ലേലത്തിനെത്തുക 2.75 കോടിയുമായിട്ടാണ്. നേരത്തെ, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നല്‍കിയിരുന്നു. സത്യനാരായണ, റീസെ ടോപ്ലി, കെ എല്‍ ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്‌സ്, മുജീബ് റഹ്മാന്‍ (രണ്ട് കോടി), ലിസാര്‍ഡ് വില്യംസ് (0.75 കോടി) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുതാരങ്ങള്‍.

അഞ്ച് താരങ്ങളെയാണ് ഇനി മുംബൈക്ക് വേണ്ടത്. അതിലൊന്ന് ഓവര്‍സീസ് സ്ലോട്ടാണ്. നേരത്തെ ഷെഫാനെ റുതര്‍ഫോര്‍ഡ്, ഷാര്‍ദുല്‍ താക്കൂല്‍, മായങ്ക് മര്‍കണ്ഡെ എന്നിവരെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, തിലക് വര്‍മ, ട്രന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുമ്ര, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം തുടരും. അതേസമയം, 16.40 കോടിയുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ലേലത്തിനെത്തുക. എട്ട് താരങ്ങളെ അവര്‍ക്ക് ഇനി സ്വന്തമാക്കേണ്ടതുണട്്. അതില്‍ രണ്ട് ഓവര്‍സീസ് താരങ്ങളാണ്.

മായങ്ക് അഗര്‍വാള്‍, ടിം സീഫെര്‍ട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, ലുഗി എന്‍ഗിഡി തുടങ്ങിയവരാണ് ആര്‍സിബി ഒഴിവാക്കിയ പ്രമുഖര്‍. രജത് പടിധാര്‍ നയിക്കുന്ന ടീമില്‍ വിരാട് കോലി, ദേവ്ത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരെല്ലാം തുടരും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍

എം എസ് ധോണി, റുതുരാജ് ഗെയ്കവാദ്, ഡിവാള്‍ഡ് ബ്രേവിസ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, അന്‍ഷൂല്‍ കാംബോജ്, ഉര്‍വില്‍ പട്ടേല്‍, നതാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി, ജാമി ഓവര്‍ടോണ്‍, ഗുര്‍ജന്‍പ്രീത് സിംഗ്, ആയുഷ് മാത്രെ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. ഇക്കൂട്ടത്തിലേക്ക് സഞ്ജു സാംസണ്‍ കൂടെ വരും. മാത്രമല്ല, ലേലത്തില്‍ മറ്റുതാരങ്ങളെ സ്വന്തമാക്കാനുള്ള അവസരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുണ്ട്. 43.4 കോടിയാണ് ഇനി ചെന്നൈക്ക് ബാക്കിയുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്