പരിശീലകസംഘത്തിൽ അടിമുടി മാറ്റവുമായി മുംബൈ; പുതിയ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെ പ്രഖ്യാപിച്ചു

Published : Oct 30, 2026, 10:56 AM IST
Mumbai Indians Coach

Synopsis

ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് പുതിയ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെ പ്രഖ്യാപിച്ചു. ലസിത് മലിംഗയ്ക്ക് പകരം മിച്ചൽ മക്ക്ലെനഗനും റോബിൻ ഉത്തപ്പ, ടി ദിലീപ് എന്നിവരും പുതിയ പരിശീലക സംഘത്തിലേക്ക് എത്തി.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2027 സീസണിന് മുന്നോടിയായി പരിശീലക സംഘത്തില്‍ അഴിച്ചുപണി തുടരുന്ന മുംബൈ ഇന്ത്യന്‍സ് പുതിയ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരെ പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ ബൗളിംഗ് പരിശീലകന്‍ ലസിത് മലിംഗക്ക് പകരം മുന്‍ ന്യൂസിലന്‍ഡ്-മുംബൈ ഇന്ത്യൻസ് താരമായ മിച്ചല്‍ മിച്ചൽ മക്ക്ലെനഗൻ പുതിയ ബൗളിംഗ് പരിശീലകനാവും.

ബാറ്റിംഗ് കോച്ച് പരസ് മാംബ്രെക്ക് പകരം മുന്‍ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ മുംബൈ ഇന്ത്യൻസ് പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു. ഫീല്‍ഡിങ് കോച്ച് കാള്‍ ഹോപ്കിന്‍സണ് പകരം ഇന്ത്യൻ ടീം മുന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപിനെ പുതിയ ഫീല്‍ഡിംഗ് പരിശീലകനായും നിയമിച്ചു. ഡെവലപ്മെന്‍റ് ബൗളിംഗ് കോച്ച് ആയി മുന്‍ മുംബൈ താരം ധവാല്‍ കുല്‍ക്കര്‍ണിയെയും നിയമിച്ചിട്ടുണ്ട്. മഹേല ജയവർധനിക്ക് പകരം കീറോണ്‍ പൊള്ളാര്‍ഡ് പുതിയ പ്രധാന പരിശീലകനായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകമാണ് നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ഇന്നലെയാണ് മുംബൈ ഇന്ത്യന്‍സുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത്. ആദ്യം കളിക്കാരനായും പിന്നീട് കോച്ചിങ് റോളിലും ഫ്രാഞ്ചൈസിക്ക് ഒപ്പം പ്രവര്‍ത്തിച്ച മുന്‍ ശ്രീലങ്കന്‍ പേസര്‍, മുംബൈയുടെ നാല് ഐപിഎല്‍ കിരീട നേട്ടങ്ങളിലും 2011ലെ ചാമ്പ്യന്‍സ് ലീഗ് ടി20 വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ താരങ്ങളിലൊരാളുമായിരുന്നു മലിംഗ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞ പരസ് മാംബ്രെയും മുംബൈ ഇന്ത്യന്‍സുമായി ദീര്‍ഘകാല ബന്ധമുള്ള വ്യക്തിയാണ്. 2010നും 2017നും ഇടയില്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന അദ്ദേഹം, 2024 ഒക്ടോബറില്‍ ഇന്ത്യന്‍ ടീമിന്‍റെ ബോളിങ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും മുംബൈയിലേക്ക് തിരിച്ചെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുംബൈ ഇന്ത്യൻസിന്‍റെ നായകനാവുക രോഹിത് ശര്‍മയോ തിലക് വര്‍മയോ?; ഹാർദിക്കിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ
സഞ്ജുവോ വൈഭവോ?, കിഷൻ തിരിച്ചെത്തുമ്പോള്‍ ഇന്ത്യക്ക് മുന്നിൽ സെലക്ഷൻ പ്രതിസന്ധി; നാലാം ടി20 ഇന്ന്