ബ്ലോക്ബസ്റ്റര്‍ മുംബൈ ഇന്ത്യന്‍സ്! പക്ഷം 2020ന് ശേഷം കപ്പില്ല; ഇത്തവണ ഐപിഎല്‍ പിടിക്കാന്‍ ഹാര്‍ദിക്കും സംഘവും

Published : Mar 21, 2026, 12:06 PM IST
Mumbai Indians

Synopsis

അഞ്ച് ഐപിഎല്‍ കിരീടങ്ങളുണ്ടെങ്കിലും 2020ന് ശേഷം മുംബൈ ഇന്ത്യന്‍സിന് കിരീടമില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ പുതിയ ക്യാപ്റ്റന്‍സിക്ക് കീഴില്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരനിരയുമായി ഇത്തവണ കിരീടം തിരിച്ചുപിടിക്കാനാണ് മുംബൈയുടെ വരവ്.

മുംബൈ: ഐപിഎല്ലിലെ ബ്ലോക്ബസ്റ്റര്‍ ടീമാണ് മുംബൈ ഇന്ത്യന്‍സ്. മാച്ച് വിന്നര്‍മാരുടെ ധാരാളിത്തമാണ് ടീമിന്റെ കരുത്ത്. അഞ്ച് ഐപിഎല്‍ കിരീടങ്ങളുണ്ടെങ്കിലും 2020ന് ശേഷം ചാംപ്യന്‍മാരായിട്ടില്ല മുംബൈ. അതിനാല്‍ തന്നെ ഇത്തവണത്തെ കിരീടം മുംബൈക്ക് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം അണിനിരക്കുന്ന മുംബൈ നിര. മുംബൈയുടെ കഥ പറഞ്ഞ് തുടങ്ങണമെങ്കില്‍ ഒരു ഫ്‌ലാഷ് ബാക്ക് അനിവാര്യമാണ്.

2013 മുതല്‍ 2020 വരെയുള്ള കാലം. ഒന്നിടവിട്ട് എല്ലാ വര്‍ഷവും കപ്പടിച്ച കാലം. വാങ്കഡെയിലിറങ്ങാന്‍ ഏത് ടീമും ഭയപ്പെട്ട കാലം. 2013, 2015, 2017, 2019, 2020 രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈയുടെ കത്തിക്കല്‍ കാലം. പക്ഷേ, അഞ്ചാം കിരീടം നേടിയ 2020ന് ശേഷം കത്തിക്കല്‍ തീര്‍ന്നു. പിന്നീടുള്ള 5 വര്‍ഷങ്ങളില്‍ മുംബൈ പ്ലേ ഓഫിലെത്തിയത് രണ്ട് തവണ മാത്രം. രണ്ട് തവണ ഫിനിഷ് ചെയ്തത് ലീഗില്‍ ഏറ്റവും പിന്നില്‍. അതിനാല്‍ തന്നെ പല കണക്കുകള്‍ തീര്‍ക്കാനാണ് ടീം ഇത്തവണ വരുന്നത്.

ഫിറ്റായി സെറ്റായി എത്തുന്ന രോഹിത് ശര്‍മയാണ് ഇത്തവണത്തെ ട്രെന്‍ഡിങ് താരം. ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന താരത്തിന് ഇത്തവണ മിന്നും പ്രകടനം നടത്തിയേ തീരൂ. ചാര്‍ജായായി ഹിറ്റ്മാന്‍ കത്തിപരടര്‍ന്നാല്‍മുംബൈക്ക് കാര്യങ്ങളെളുപ്പം. രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ക്വിന്റണ്‍ ഡി കോക്കെത്തും. റീ യൂണിയന്‍ ആഘോഷിക്കാനാണ് ഇരുവരുടേയും തീരുമാനമെങ്കില്‍ എതിരാളികള്‍ കരുതിയിരിക്കുക. പിന്നാലെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ കിടിലന്‍ മിഡില്‍ ഓാര്‍ഡര്‍. ഫിനിഷിങ്ങ് ആളിക്കത്തിക്കാന്‍ വില്‍ ജാക്‌സും റഥര്‍ഫോഡും നമന്‍ ധീറും. ഏത് വമ്പന്‍ ബോളര്‍മാരും ഈ ബാറ്റിങ് നിരയെ വീഴ്ത്താന്‍ വിയര്‍ക്കും

ബോളിങ്ങിലും ടീമിന് ആശങ്കകളില്ല. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടും ഒന്നിച്ച് ഒരു ടീമില്‍. ഏത് ടീമും കൊതിക്കുന്ന ലൈനപ്പ്. പവര്‍പ്ലേയില്‍ വിക്കറ്റെടുത്ത് ബോള്‍ട്ടും അവസാന ഓവറുകളില്‍ ബുംറയും കൊടുങ്കാറ്റാവുമെന്ന് ആരാധക പ്രതീക്ഷ. തുടക്കത്തിലേ വിക്കറ്റെടുക്കുന്ന ദീപക് ചഹറും ക്യാപ്റ്റന്‍ ഹാര്‍ദികും. ടീമിന്റെ പേസ് നിര സ്‌ട്രോങ്ങാണ്. കിവീസ് നായകന്‍ മിച്ചല്‍ സാന്റനര്‍ക്കാകും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല. ഒപ്പം മാര്‍ക്കേണ്ടയും അഫ്ഗാന്റെ അല്ലാ ഗസന്‍ഫാറും. പ്രതീക്ഷയിലും കണക്കിലും ടീം കിടിലം തന്നെ.

2020ലാണ് ടീം അവസാനമായി ഐപില്‍ കിരീടം നേടുന്നത്. ഏറ്റവുമധികം ആരാധകരുള്ള ടീമിന് ഓര്‍ത്തിരിക്കാന്‍ അതിന് ശേഷമുള്ള 5 കൊല്ലം കാര്യമായിട്ടൊന്നും ലഭിച്ചിട്ടില്ല. രോഹിതിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയതും ഹാര്‍ദികിനെ നായകനാക്കിയതുമൊക്കെ പഴയ കഥയാണ്. പ്രസന്റില്‍ വിശ്വസിക്കുന്ന ആരാധകര്‍ക്ക് ഫോം മാത്രമാണ് പ്രധാനം അതിന് ടീം ജയിച്ചേ തീരൂ. കപ്പടിച്ചേ തീരൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഏകദിന ലോകകപ്പ്: ബിസിസിഐയുടെ 20 അംഗ ചുരുക്ക പട്ടികയില്‍ സഞ്ജു സാംസണും? മുഹമ്മദ് ഷമിയെ പരിഗണിക്കില്ല
കാമുകി മഹിക ശർമക്ക് ഹാർദിക്കിന്‍റെ 'റോയൽ' സമ്മാനം; 10 കോടിയുടെ ഫെറാരി; അമ്പരന്ന് ആരാധകർ