'മുംബൈ ഇത്തവണ കപ്പടിക്കും, എല്ലാവരും കൂടെ വേണം'; പിന്തുണ തേടി മലയാളത്തില്‍ വിഷ്‌ണു വിനോദിന്‍റെ വീഡിയോ

By Web TeamFirst Published Mar 29, 2023, 6:48 PM IST
Highlights

വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന് ബാക്കപ്പായാണ് മലയാളി താരം വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്

മുംബൈ: ഐപിഎൽ പതിനാറാം സീസണില്‍ കളിക്കാൻ അവസരം ലഭിച്ചാൽ മികച്ച പ്രകടനം കാഴ്‌ചവെക്കുകയാണ് ലക്ഷ്യമെന്ന് മുംബൈ ഇന്ത്യൻസിന്‍റെ മലയാളി താരം വിഷ്‌‌ണു വിനോദ്. മുംബൈയുടെ മുഖ്യ പരിശീലകനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമായ മാര്‍ക്ക് ബൗച്ചറാണ് മലയാളി താരത്തെ വിക്കറ്റ് കീപ്പിംഗ് പരിശീലിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് മുന്നോടിയായി ആരാധകരോട് മലയാളത്തില്‍ പിന്തുണ തേടിയിരിക്കുകയാണ് വിഷ്‌ണു വിനോദ്.  

വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന് ബാക്കപ്പായാണ് മലയാളി താരം വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. പരിശീലന സെഷനിൽ മികച്ച പ്രകടനം കാഴ്ച വച്ച വിഷ്‌ണുവിന് പ്ലെയിംഗ് ഇലവനിലും അവസരം കിട്ടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകൾ. താരത്തോട് വിക്കറ്റ് കീപ്പിംഗിൽ കൂടുതൽ ശ്രദ്ധ പുലര്‍ത്താൻ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനും ഏക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളുമായ മാര്‍ക്ക് ബൗച്ചറാണ് വിഷ്ണുവിനെ പരിശീലിപ്പിക്കുന്നത്. മുംബൈ ഇന്ത്യൻസ് പുറത്തിറക്കിയ വീഡോയോയിൽ മലയാളി ആരാധകരോട് വിഷ്‌ണു മലയാളത്തിൽ പിന്തുണ തേടുന്നത് ഇപ്പോൾ വൈറലാണ്.

"It was a productive session & I enjoyed a lot." 🙌

A 🔝 wicket-keeping session for Vishnu with Head Coach Mark Boucher 👌 MI TV pic.twitter.com/1nnfhiqsnp

— Mumbai Indians (@mipaltan)

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ് 2023 

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, രമണ്‍ദീപ് സിംഗ്, ഡെവാള്‍ഡ് ബ്രെവിസ്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജസ്‌പ്രീത് ബുമ്ര(പരിക്ക്), കുമാര്‍ കാര്‍ത്തികേയ സിംഗ്, ജോഫ്ര ആര്‍ച്ചര്‍, റിത്വിക് ഷൊക്കീന്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ടിം ഡേവിഡ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അര്‍ഷാദ് ഖാന്‍, ആകാശ് മധ്‌വാള്‍, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്, കാമറൂണ്‍ ഗ്രീന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, ഡ്വെയ്‌ന്‍ യാന്‍സന്‍, പീയുഷ് ചൗള, വിഷ്‌ണു വിനോദ്(വിക്കറ്റ് കീപ്പര്‍), ഷാംസ് മലാനി, രാഘവ് ഗോയല്‍, നെഹാല്‍ വധേര. 

ബുമ്രയില്ലാത്ത മുംബൈ; ബാറ്റിംഗ് കരുത്തുറ്റത്, പക്ഷേ ബൗളിംഗില്‍ ആശങ്കകളുടെ നീണ്ട നിര

click me!