എല്ലാം ഔദ്യോഗികമായി! ഹാര്‍ദിക് മുംബൈക്ക്, ഗ്രീന്‍ ആര്‍സിബിയില്‍; താരങ്ങളെ അവതരിപ്പിച്ച് ഫ്രാഞ്ചൈസികള്‍

Published : Nov 27, 2023, 03:08 PM ISTUpdated : Nov 27, 2023, 03:20 PM IST
എല്ലാം ഔദ്യോഗികമായി! ഹാര്‍ദിക് മുംബൈക്ക്, ഗ്രീന്‍ ആര്‍സിബിയില്‍; താരങ്ങളെ അവതരിപ്പിച്ച് ഫ്രാഞ്ചൈസികള്‍

Synopsis

ഹാര്‍ദിക്കിനെ ഔദ്യോഗികമായി അവതരിപ്പിച്ചിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് മുമ്പ് ടീമിന് വേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചൊക്കെ പോസ്റ്റില്‍ പറയുന്നുണ്ട്.

മുംബൈ: ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ ക്ലബായ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുമെന്ന് രണ്ട് ദിവസം മുമ്പുതന്നെ പ്രചരിച്ചിരുന്നു. കൈമാറ്റം ഉറപ്പാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഹാര്‍ദിക്കും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെ നേരത്തെ വന്ന വാര്‍ത്തകളൊക്കെ ആരാധകര്‍ തള്ളിക്കളഞ്ഞു. ഹാര്‍ദിക് ഗുജറാത്തില്‍ തുടരുമെന്നായി. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ട്വിസ്റ്റ്. ഹാര്‍ദിക് മുംബൈ പൊക്കിയെന്നായിരുന്നു വാര്‍ത്ത. ക്രിക്ക്ബസ് അത് ഔദ്യോഗികമായി പറയുകയും ചെയ്തു.

ഇപ്പോള്‍ ഹാര്‍ദിക്കിനെ ഔദ്യോഗികമായി അവതരിപ്പിച്ചിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് മുമ്പ് ടീമിന് വേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചൊക്കെ പോസ്റ്റില്‍ പറയുന്നുണ്ട്. ഹാര്‍ദിക് വീണ്ടും രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം ഹാര്‍ദിക് ഒരിക്കല്‍ കൂടി ചേരുന്നതില്‍ സന്തോഷിപ്പിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് വായിക്കാം... 

ഹാര്‍ദിക്കും തിരിച്ചുവരവിനെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രേഡിംഗിലൂടെയാണ് മുംബൈ ഹാര്‍ദിക്കിനെ തിരിച്ചെത്തിച്ചത്. ഗുജറാത്ത് നിലനിര്‍ത്തിയ താരത്തെ പിന്നീടെങ്ങനെ മുംബൈ സ്വന്തം പാളയത്തിലെത്തിച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. ട്രേഡിംഗ് നടത്താന്‍ ഡിസംബര്‍ 12 വരെ സമയമുണ്ടെന്നിരിക്കെ നിലനിര്‍ത്തിയ താരങ്ങളെ കൈമാറ്റം ചെയ്യുന്നില്‍ തെറ്റില്ലെന്നാണ് നിയമം പറയുന്നത്. അത് പണം കൊടുത്തിട്ടോ അല്ലെങ്കില്‍ മറ്റൊരു താരത്തെ വച്ചോ കൈമാറ്റം നടത്താം. അതുമല്ലെങ്കില്‍ പണവും താരത്തേയും ഒരുമിച്ച് നല്‍കിയും ട്രേഡിംഗ് നടത്താമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

മുംബൈക്കൊപ്പമുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ അടുത്ത സീസണില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കും. അവസാന നിമിഷം പണം കൈമാറിയാണ് ഗ്രീനിനെ ആര്‍സിബി ടീമിലെത്തിച്ചത്. ആര്‍സിബി ഗ്രീനിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. 

നേരത്തെ എട്ട് താരങ്ങളെയാണ് ഗുജറാത്ത് ഒഴിവാക്കിയിരുന്നത്. ഇപ്പോള്‍ ഹാര്‍ദിക് ഉള്‍പ്പെടെ ഒമ്പത് പേരായി. അല്‍സാരി ജോസഫ്, ഒഡെയ്ന്‍ സ്മിത്ത്, ദസുന്‍ ഷനക എന്നിവരാണ് അതില്‍ പ്രമുഖര്‍. യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍ എന്നിവരും ടീമിലില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരേയും ടീമില്‍ നിലനിര്‍ത്തി.

ഓസീസിനെതിരെ നേടിയത് വെറുമൊരു ജയമല്ല! കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ നേടിയത് റെക്കോര്‍ഡ് സ്‌കോര്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, സഞ്ജു സാംസണ്‍ ഇന്നും പുറത്ത് തന്നെ