
മുംബൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആരാധകരെ ആശങ്കയിലാഴ്ച്ചി മുംബൈ താരം സൂര്യകുമാര്‍ യാദവിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. തകര്‍ന്ന ഹൃദയത്തിന്‍റെ ഇമോജി മാത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച സൂര്യകുമാര്‍ യാദവ് എന്താണ് ഉദ്ദേശിച്ചത് എന്നത് ആരാധകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ചര്‍ച്ചകളും രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ പരിശീലനത്തിനെത്തിയതുമെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സൂര്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്നത്. പരിക്കുമൂലം രണ്ട് മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സൂര്യകുമാര്‍ യാദവ് ഇതുവരെ മുംബൈ ഇന്ത്യന്‍സ് ക്യാംപിലെത്തിയിട്ടില്ല.
ഗ്രൂപ്പ് ഫോട്ടോയില്‍ പോലും അകലെ... അകലെ... രോഹിത്തും ഹാർദ്ദിക്കും, പ്രതികരിച്ച് ആരാധകർ
സൂര്യകുമാറിന് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഇതുവരെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും 24ന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ സൂര്യകുമാറിന് കളിക്കാനാവില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് സൂര്യയുടെ ഇന്‍സ്റ്റ സ്റ്റോറികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കിടെ പരിക്കറ്റ സൂര്യകുമാര്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും കളിച്ചിരുന്നില്ല.
ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകനായതില്‍ ജസ്പ്രീത് ബുമ്രയും സൂര്യകുമാര്‍ യാദവും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ഇന്നലെയാണ് മുംബൈ ഇന്ത്യന്‍സ് ക്യാംപിലെത്തിയത്. രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈ ടീം ടീം ആന്തവും പുറത്തുവിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക