വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍: മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് നിര്‍ണായക ടോസ്

Published : Mar 15, 2025, 08:04 PM IST
വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍: മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് നിര്‍ണായക ടോസ്

Synopsis

എട്ട് മത്സരങ്ങില്‍ അഞ്ചും ജയിച്ച് നേരിട്ട് ഫൈനലിലെത്തിയ ഡല്‍ഹി സീസണില്‍ കരുത്തരാണെന്ന് പറയാതെ വയ്യ.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ, മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. ഡല്‍ഹി ഒരു മാറ്റം വരുത്തി. തിദാസ് സദുവിന് പകരം ചരണി ടീമിലെത്തി. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടും ഫൈനലിനെത്തിയിരിക്കുന്നു. ഡല്‍ഹിക്കിത് മൂന്നാം ഫൈനല്‍. ലക്ഷ്യം ആദ്യ കിരീടം. മൂന്ന് സീസണിലും ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന സങ്കടം ഇത്തവണ മറികടക്കണം ടീമിന്. രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും കളിക്കുന്നുണ്ട്. ഇരുവരും വയനാട്ടുകാര്‍. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

മുംബൈ ഇന്ത്യന്‍സ്: യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹെയ്ലി മാത്യൂസ്, നാറ്റ് സ്‌കൈവര്‍-ബ്രന്‍ഡ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സജന സജീവന്‍, അമേലിയ കെര്‍, അമന്‍ജോത് കൗര്‍, ജി കമാലിനി, സംസ്‌കൃതി ഗുപ്ത, ഷബ്‌നിം ഇസ്മായില്‍, സൈക ഇസ്ഹാഖ്.

ഡല്‍ഹി ക്യാപിറ്റല്‍സ്: മെഗ് ലാന്നിംഗ് (ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, അന്നബെല്‍ സതര്‍ലാന്‍ഡ്, മരിസാന്‍ കാപ്പ്, ജെസ് ജോനാസെന്‍, സാറാ ബ്രൈസ് (വിക്കറ്റ് കീപ്പര്‍), നിക്കി പ്രസാദ്, മിന്നു മണി, ശിഖ പാണ്ഡെ, നല്ലപുറെഡ്ഡി ചരണി.

ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി! അര്‍ജന്റീനയ്ക്കും കൊളംബിയക്കുമെതിരെ താരം കളിക്കില്ല

എട്ട് മത്സരങ്ങില്‍ അഞ്ചും ജയിച്ച് നേരിട്ട് ഫൈനലിലെത്തിയ ഡല്‍ഹി സീസണില്‍ കരുത്തരാണെന്ന് പറയാതെ വയ്യ. ലീഗില്‍ രണ്ട് തവണ മുംബൈയെ നേരിട്ടപ്പോഴും ജയം ഡല്‍ഹിക്കായിരുന്നു. സീസണില്‍ 300 റണ്‍സെടുത്ത ഓപ്പണല്‍ ഷഫാലി വര്‍മയുടെ ക്യാപ്റ്റന്‍ മെഗ് ലാനിംഗുമാണ് ടീമിന്റെ പ്രതീക്ഷ. ഷഫാലി തകര്‍ത്തടിച്ചാല്‍ ഫൈനലില്‍ ക്യാപിറ്റല്‍സിന് കരുത്താകും. 11 വിക്കറ്റ് വീതമെടുക്ക ശിഖ പാണ്ഡെയും ജെസും ബോളിങ്ങില്‍ ടീമിന് കരുത്താകും. രണ്ടാം കിരീടം ലക്ഷ്യമിടുന്ന മുംബൈ പയ്യെത്തുടങ്ങി ഫുള്‍ ഫോമിലാണിപ്പോല്‍. എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പിച്ചാണ് മുംബൈയുടെ വരവ്. 

സീസണില്‍ 493 റണ്‍സെടുത്ത നതിലി സ്‌കീവര്‍ ബ്രന്റ്, 304 റണ്‍സെടുത്ത ഹെയ്ലി മാത്യൂസ് എന്നിവരാണ് ബാറ്റിങ് പവര്‍ഹൗസ്. ഇവര്‍ക്ക് പിന്നാലെയാകും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ വരവ്. ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെത്തുന്ന എട്ടാം മത്സരമാകും. നാലെണ്ണത്തില്‍ ഡല്‍ഹി ജയിച്ചപ്പോള്‍ മൂന്നെണ്ണം മുംബൈ ജയിച്ചു.

PREV
click me!

Recommended Stories

ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി
ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്