റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക ടോസ്; ഇരു ടീമുകളിലും മാറ്റം

Published : Apr 12, 2026, 07:28 PM IST
Hardik Pandya Faces Ultimate MI Captaincy Test

Synopsis

ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയാണ് നിർണായക മത്സരത്തിന് ഇറങ്ങുന്നത്. 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ആര്‍സിബിയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. മായങ്ക് മര്‍കണ്ഡെ, മിച്ചല്‍ സാന്‍റ്നര്‍ എന്നിവര്‍ തിരിച്ചെത്തി. ദീപക് ചാഹര്‍, അല്ലാ ഗസന്‍ഫാര്‍ എന്നിവരാണ് പുറത്തായത്. ആര്‍സിബി ഒരു മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡിന് പകരം ജേക്കബ് ഡഫിയെ ടീമില്‍ ഉള്‍പ്പെടുത്തി. വിരാട് കോലിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയില്‍ ശ്രദ്ധേയമാണ് ഇന്നത്തെ പോര്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, സുയാഷ് ശര്‍മ.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ഷാര്‍ദുല്‍ താക്കൂര്‍, ട്രെന്റ് ബോള്‍ട്ട്, മായങ്ക് മാര്‍ക്കണ്ഡെ, ജസ്പ്രിത് ബുംറ.

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. മുംബൈ എട്ടാം സ്ഥാനത്തും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മുംബൈക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അവര്‍ക്ക്. മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ആര്‍സിബിക്ക് നാല് പോയിന്റുണ്ട്. അവസാനം കളിച്ച മത്സരത്തില്‍ അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

30 മിനിറ്റിനുള്ളില്‍ വരികളെഴുതി ബ്രട്ട് ലീ; ആശാ ഭോസ്ലെയും ലീയും ഒന്നിച്ച 'യു ആര്‍ ദി വണ്‍' ഗാനത്തിന് പിന്നില്‍
മാതൃകയാകേണ്ട താരം ഇങ്ങനെയാണോ? കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിച്ച യൂസ്‌വേന്ദ്ര ചാഹലിനെതിരെ വന്‍ വിമര്‍ശനം