'സ്റ്റാര്‍ക്കിന്റെ അഭാവം ഇപ്പോള്‍ ബാധിക്കുന്നില്ല'; കാരണം വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് കോച്ച് മുനാഫ് പട്ടേല്‍

Published : Apr 07, 2026, 08:26 PM IST
Mitchell Starc

Synopsis

ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിനാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭാവം ഇപ്പോള്‍ ടീമിനെ ബാധിക്കുന്നില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് കോച്ച് മുനാഫ് പട്ടേല്‍.

ദില്ലി: ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച സാഹചര്യത്തില്‍ ടീമിന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭാവം അനുഭവപ്പെടുന്നില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബോളിംഗ് പരിശീലകന്‍ മുനാഫ് പട്ടേല്‍. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള സ്റ്റാര്‍ക്ക്, വിശ്രമത്തിന് ശേഷം ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തില്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുനാഫ് പട്ടേല്‍ ടീമിന്റെ നിലപാട് വ്യക്തമാക്കിയത്.

മുനാഫ് പട്ടേലിന്റെ വാക്കുകള്‍... ''നിലവില്‍ ഞങ്ങള്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്റ്റാര്‍ക്കിന്റെ അഭാവം ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമിന്റെ പ്രകടനം മോശമായാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അഭാവം ചര്‍ച്ച ചെയ്യപ്പെടും. ഐപിഎല്ലില്‍ സ്റ്റാര്‍ക്കിനേക്കാള്‍ മികച്ച മറ്റൊരു ബൗളര്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താരതമ്യം ചെയ്യാന്‍ ജസ്പ്രിത് ബുംറ മാത്രമേയുള്ളൂ. 140 കിലോ മീറ്ററിലധികം വേഗതയില്‍ പന്തെറിയാനും പുതിയ പന്ത് സ്വിങ് ചെയ്യിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.'' മുനാഫ് പറഞ്ഞു.

തിരിച്ചുവരവ് എപ്പോള്‍?

സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവിനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഫിസിയോയോ ഡോക്ടറോ നല്‍കുന്ന വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് മുനാഫ് അറിയിച്ചു. വരാനിരിക്കുന്ന വര്‍ഷത്തില്‍ ഓസ്ട്രേലിയക്ക് 21 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. അതിനാല്‍ സ്റ്റാര്‍ക്കിന്റെ ജോലിഭാരം ക്രമീകരിക്കുന്നതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം

2025ലെ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 11 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ ഓവര്‍ വിജയത്തില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഐപിഎല്‍ കരിയറില്‍ ഇതുവരെ 52 മത്സരങ്ങളില്‍ നിന്നായി 65 വിക്കറ്റുകള്‍ ഈ ഇടംകൈയ്യന്‍ പേസര്‍ സ്വന്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐപിഎല്ലിന് വേണ്ടി കരിയര്‍ ബലികഴിച്ചു'; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കത്തെക്കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍
മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ