'അക്കാര്യം ടീം മാനേജ്‌മെന്റിനോട് തന്നെ ചോദിക്കണം'; യുവതാരത്തെ കുറിച്ചുള്ള ചോദ്യത്തിന് മുരളി വിജയുടെ മറുപടി

Published : Mar 15, 2023, 01:29 PM IST
'അക്കാര്യം ടീം മാനേജ്‌മെന്റിനോട് തന്നെ ചോദിക്കണം';  യുവതാരത്തെ കുറിച്ചുള്ള ചോദ്യത്തിന് മുരളി വിജയുടെ മറുപടി

Synopsis

നിലവില്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കുകയാണ് വിജയ്. ഇതിനിടെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാറുകളെ കുറിച്ച് സംസാരിച്ചു. കഴിവിന്റെ അടിസ്ഥാനത്തില്‍ ശുഭ്മാന്‍ ഗില്ലു പൃഥ്വി ഷായും മികച്ചവരാണെന്നാണ് വിജയ് പറയുന്നത്.

ദുബായ്: അടുത്തിടെയാണ് മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് 38കാരന്‍ അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞത്. 61 ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച മുരളി 3982 റണ്‍സാണ് നേടിയത്. ഇതില്‍ 12 സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2013ല്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 167 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 17 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു. 339 റണ്‍സാണ് സമ്പാദ്യം. ഒമ്പത് ടി20 മത്സരങ്ങില്‍ 169 റണ്‍സും നേടി.

നിലവില്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കുകയാണ് വിജയ്. ഇതിനിടെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ സ്റ്റാറുകളെ കുറിച്ച് സംസാരിച്ചു. കഴിവിന്റെ അടിസ്ഥാനത്തില്‍ ശുഭ്മാന്‍ ഗില്ലു പൃഥ്വി ഷായും മികച്ചവരാണെന്നാണ് വിജയ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും സൂപ്പര്‍ സ്റ്റാറുകളാണെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ കഴിവ് അളക്കുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവര്‍ മികച്ച താരങ്ങളാണ്. എന്നാല്‍ എന്തുകൊണ്ടാണ് പൃഥ്വിയെ ടീമിലെടുക്കാത്തതെന്ന് ടീം മാനേജ്‌മെന്റിന് മാത്രമെ പറയാന്‍ സാധിക്കൂ. റിഷഭ് പന്തും ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. അദ്ദേഹത്തിന് പെട്ടന്ന് തിരിച്ചെത്താന്‍ സാധിക്കട്ടെ. ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുക്കുന്നു.'' മുരളി വിജയ് വ്യക്താക്കി.

കെ എല്‍ രാഹുലിന്റെ മോശം ഫോമിനെ കുറിച്ചും വിജയ് സംസാരിച്ചു. ''ഫോമിലേക്ക് തിരിച്ചെത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് രാഹുലിന് നന്നായി അറിയാം. അദ്ദേഹത്തെ വിടുന്നതാണ് നല്ലത്. ഇത്രത്തോളം പരിഹാസത്തിന് ഇരയാവേണ്ട താരമല്ല രാഹുല്‍. എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും ഇത്തരത്തില്‍ ഒരു മോശം കാലമുണ്ടാവും. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.'' മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. 

സുനില്‍ ഗവാസ്‌കര്‍ക്കും വിരേന്ദര്‍ സെവാഗിനും ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഓപ്പണറാണ് മുരളി. ഗവാസ്‌കര്‍ 203 ഇന്നിംംഗില്‍ 33 സെഞ്ചുറികളാണ് നേടിയത്. സെവാഗ് 168 ഇന്നിംഗ്സില്‍ 22 സെഞ്ചുറിയാണ് സ്വന്തമാക്കിയത്. മുരളി 100 ഇന്നിംഗ്സുകള്‍ കളിച്ചപ്പോള്‍ 12 സെഞ്ചുറികള്‍ സ്വന്തമാക്കി. 

ഓസ്ട്രേലിയക്കെതിരെ നാല് സെഞ്ചുറികള്‍ മുരളി സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ മൂന്നും ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ രണ്ട് വീതം സെഞ്ചുറികളും സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരെ ഒരു സെഞ്ചുറിയും സ്വന്തമാക്കാന്‍ വിജയിക്കായി., 

കുറെക്കാലമായല്ലോ കണ്ടിട്ട്, ബംഗ്ലാദേശിനെതിരായ ഇംഗ്ലണ്ടിന്‍റെ സമ്പൂര്‍ണ തോല്‍വി, മൈക്കല്‍ വോണിനെ ട്രോളി ജാഫര്‍

PREV
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ