ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ 16 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും(57 പന്തില്‍ 73) ഷാന്‍റോയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെയും(36 പന്തില്‍ 47) കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 രണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെ നേടാനായുള്ളു.

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിനെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ബംഗ്ലാദേശ് 3-0ന് പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഹലോ മൈക്കല്‍ വോണ്‍, കുറെക്കാലമായല്ലോ കണ്ടിട്ട് എന്ന് വസീം ജാഫര്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യയുടെ പരാജയത്തെയും ഇന്ത്യന്‍ വിജയങ്ങളെയും ഇന്ത്യന്‍ പിച്ചുകളെയുമെല്ലാം വിമര്‍ശിക്കാറുള്ള വോണിന് ജാഫര്‍ ട്വിറ്ററില്‍ അതേ ഭാഷയില്‍ മറുപടി പറയാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ സമ്പൂര്‍ണ തോല്‍വിയെക്കുറിച്ച് വോണ്‍ ഇതുവരെ ഒന്നും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

Scroll to load tweet…

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ 16 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും(57 പന്തില്‍ 73) ഷാന്‍റോയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെയും(36 പന്തില്‍ 47) കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെ നേടാനായുള്ളു.

'ആദ്യ 10 ഓവര്‍ സച്ചിന്‍ എന്നെ നിരീക്ഷിച്ചു, പിന്നെ അടിയോടടി'; ചെന്നൈ ടെസ്റ്റില്‍ കുറിച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ്

47 പന്തില്‍ 53 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് മലനും 31 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമൊഴികെ മറ്റാരും ഇംഗ്ലണ്ടിനായി പൊരുതിയില്ല. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ഏകദിന പരമ്പര ഇംഗ്ലണ്ട് 2-1ന് ജയിച്ചിരുന്നു.