ഇന്ത്യന്‍ ടീമിലിടമില്ല; മുരളി വിജയ് ഇനി കൗണ്ടി ക്രിക്കറ്റ് കളിക്കും

Published : Aug 26, 2019, 11:08 PM IST
ഇന്ത്യന്‍ ടീമിലിടമില്ല; മുരളി വിജയ് ഇനി കൗണ്ടി ക്രിക്കറ്റ് കളിക്കും

Synopsis

ഇന്ത്യന്‍ താരം മുരളി വിജയ് കൗണ്ടി ക്രിക്കറ്റ് ക്ലബുമായി കരാര്‍ ഒപ്പിട്ടു. സോമര്‍ സെറ്റിന് വേണ്ടി വിജയ് കളിക്കുക. വരുന്ന മൂന്ന് മത്സരങ്ങളില്‍ വിജയ് സോമര്‍സെറ്റിന്റെ ജേഴ്‌സിയണിയും.

ചെന്നൈ: ഇന്ത്യന്‍ താരം മുരളി വിജയ് കൗണ്ടി ക്രിക്കറ്റ് ക്ലബുമായി കരാര്‍ ഒപ്പിട്ടു. സോമര്‍ സെറ്റിന് വേണ്ടി വിജയ് കളിക്കുക. വരുന്ന മൂന്ന് മത്സരങ്ങളില്‍ വിജയ് സോമര്‍സെറ്റിന്റെ ജേഴ്‌സിയണിയും. പാകിസ്ഥാന്‍ താരം അസര്‍ അലിക്ക് പകരമാണ് വിജയ് എത്തിയത്. അലി ദേശീയ ക്യാംപില്‍ പങ്കെടുക്കുന്നതിനായി മടങ്ങുകയായിരുന്നു. 

പുതിയെ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിജയ് വ്യക്തമാക്കി. ഇന്ത്യക്ക് വേണ്ടി 61 ടെസ്റ്റുകളില്‍ 35കാരന്‍ പാഡണിഞ്ഞിട്ടുണ്ട്. 38.28 ശരാശരിയില്‍ 3982 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷം താരത്തിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായിട്ടില്ല. 

കഴിഞ്ഞ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ എസക്‌സിന് വേണ്ടിയും വിജയ് കളിച്ചിരുന്നു. 64.60 ശരാശരിയില്‍ 320 റണ്‍സാണ് അന്ന് താരം നേടിയത്. ഈ സീസണില്‍ അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍ എന്നീ ഇന്ത്യന്‍ താരങ്ങളും കൗണ്ടിയില്‍ കളിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം