ക്യാച്ചെടുക്കുന്നതിനിടെ സഹതാരത്തെ തല്ലാനോങ്ങിയ സംഭവം; മാപ്പ് പറഞ്ഞ് മുഷ്ഫീഖുര്‍ റഹീം

By Web TeamFirst Published Dec 15, 2020, 2:57 PM IST
Highlights

ക്യാച്ചെടുത്തശേഷം പ്രകോപിതനായ മുഷ്ഫീഖുര്‍ നാസുമിനെ തല്ലാനായി കൈയോങ്ങുകയായിരുന്നു. പിന്നീട് നാലുമിനെ മുഷ്ഫീഖുര്‍ ചീത്ത വിളിക്കുന്നതും കാണാം.

ധാക്ക: ക്യാച്ചെടുക്കുന്നതിനിടെ സഹതാരത്തെ തല്ലാനോങ്ങിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫീഖുര്‍ റഹീം. ബംഗ്ലാദേശ് ആഭ്യന്തര ലീഗായ ബംഗബന്ധു ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ടൂര്‍ണമെനറില്‍ ബെക്‌സിംകോ ധാക്ക ടീമിന്റെ നായകനാണ് മുഷ്ഫീഖുര്‍. ഫോര്‍ച്യൂണ്‍ ബരിഷാളിനെതിരായ ആവേശകരമായ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.

Assalamualaikum to all, First of all officially I would like to apologize to all my fans and spectators regarding the...

Posted by Mushfiqur Rahim on Monday, 14 December 2020

ബരിഷാള്‍ ഇന്നിംഗ്‌സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസൈന്‍ ഉയര്‍ത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തിയതായിരുന്നു മുഷ്ഫീഖുര്‍. എന്നാല്‍ സഹതാരമായ നാസും ഇത് കാണാതെ ക്യാച്ചെടുക്കാനായി ഓടി. രണ്ടുപേരും കൂട്ടിയിടിയുടെ വക്കെത്തെത്തിയെങ്കിലും മുഷ്ഫീഖുര്‍ ക്യാച്ച് പൂര്‍ത്തിയാക്കി.

ക്യാച്ചെടുത്തശേഷം പ്രകോപിതനായ മുഷ്ഫീഖുര്‍ നാസുമിനെ തല്ലാനായി കൈയോങ്ങുകയായിരുന്നു. പിന്നീട് നാലുമിനെ മുഷ്ഫീഖുര്‍ ചീത്ത വിളിക്കുന്നതും കാണാം. മറ്റ് താരങ്ങള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വീഡിയോ കാണാം

Calm down, Rahim. Literally. What a chotu 🐯🔥

(📹 ) pic.twitter.com/657O5eHzqn

— Nikhil 🏏 (@CricCrazyNIKS)

ഇതിനുപിന്നാലെ താരം ബംഗ്ലാ ടീ്മിന്റെ സീനിയര്‍ താരം കൂടിയായ മുഷ്ഫിഖര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''എന്റെ ആരാധകരോടും, കാണികളോടും ഇന്നലെ കളിക്കിടയില്‍ സംഭവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. കളിക്ക് ശേഷം സഹതാരം നൗസുമിനോട് ഞാന്‍ ക്ഷമ ചോദിച്ചു. പൊറുക്കാന്‍ ദൈവത്തിനോടും ഞാന്‍ ആവശ്യപ്പെടുന്നു. 

എല്ലാത്തിലും ഉപരി ഞാനൊരു മനുഷ്യനാണ്. എന്റെ ഭാഗത്ത് നിന്നുമുണ്ടായ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ല. ഭാവിയില്‍ ഗ്രൗണ്ടിലും പുറത്തും അങ്ങനെയൊന്ന് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ വാക്ക് നല്‍കുന്നു.'' റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

click me!