
അബുദാബി: ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് മിക്കവാറും ആരാധകരും. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവച്ചത്. എന്നാല്‍ മുന്‍ പാക് സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് പറയുന്നത് ക്രിക്കറ്റിന് മാത്രമേ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം നല്ലരീതിയില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നാണ്.
അബുദാബിയില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റിനിടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് സ്പിന്നര്‍. അദ്ദേഹം തുടര്‍ന്നു... ''ക്രിക്കറ്റ് സ്‌നേഹം കൊണ്ടുവരും. ഇന്ത്യയും പാകിസ്ഥാനും പരമ്പരകള്‍ കളിക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ആഷസിനേക്കാള്‍ മികച്ചതാണ് ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര. ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളി്ക്കാന്‍ തുടങ്ങിയാല്‍ പിന്നീടുള്ള ചര്‍ച്ചകളെല്ലാം എളുപ്പമാവും.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.
നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ഇരുവരും അവസാനമായി കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!