'അച്ഛനിപ്പോഴും ഗ്യാസ് സിലിണ്ടര്‍ ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുന്നു'; തുറന്നു പറഞ്ഞ് റിങ്കു സിംഗ്

Published : Aug 03, 2023, 03:35 PM IST
'അച്ഛനിപ്പോഴും ഗ്യാസ് സിലിണ്ടര്‍ ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുന്നു'; തുറന്നു പറഞ്ഞ് റിങ്കു സിംഗ്

Synopsis

അച്ഛനോട് പലവട്ടം പറഞ്ഞതാണ്. ഇത്രയും കാലം കഠിനമായി പണിയെടുത്തതല്ലേ, ഇനി വിശ്രമിക്കൂ എന്ന്. എന്നാല്‍ അദ്ദേഹം കേള്‍ക്കുന്നില്ല. ഇപ്പോഴും അദ്ദേഹം സിലിണ്ടറുകള്‍ ചുമന്ന് വീടുകളും ഹോട്ടലുകളും കയറി ഇറങ്ങുന്നുണ്ട്. അച്ഛന് ആ ജോലി എന്തോ ഭയങ്കര ഇഷ്ടമാണ്.

അലിഗഢ്: താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയെങ്കിലും തന്‍റെ പിതാവ് ഇപ്പോഴും പഴയ ജോലി വിട്ടിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ താരം റിങ്കു സിംഗ്. ജോലി ഉപേക്ഷിച്ച് വിശ്രമിക്കാന്‍ പറഞ്ഞെങ്കിലും അച്ഛന്‍ ഖാന്‍ചന്ദ് ഇപ്പോഴും എല്‍പിജി സിലിണ്ടറുകളും ചുമന്ന് വീടുകളും ഹോട്ടലുകളും കയറി ഇറങ്ങുന്ന ജോലി തുടരുകയാണെന്നും റിങ്കു സിംഗ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി പുറത്തെടുത്ത മിന്നും പ്രകടനത്തിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് റിങ്കു സിംഗിനെ തെരഞ്ഞെടുത്തിരുന്നു. റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ടീമില്‍ ഇന്ത്യയുടെ ഫിനിഷറായി റിങ്കു ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും റിങ്കു സിംഗ് പറഞ്ഞു.

റണ്‍സടിക്കുക എന്നത് മാത്രമാണ് എന്‍റെ ചുമതല. അത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ ശ്രമിക്കും. ഞാന്‍ ഇന്ത്യന്‍ ടീമിലെത്തിയതില്‍ എന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ബാല്യകാല പരിശീലകന്‍ മസൂദ് അമിനിയുമെല്ലാം സന്തുഷ്ടരാണ്. ഐപിഎല്ലില്‍ മൂന്ന് സീസണുകളിലും പിന്നെ കുറച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചതോടെ എനിക്കിപ്പോള്‍ എന്‍റെ കുടുംബത്തെ നല്ലരീതിയില്‍ നോക്കാനുള്ള വരുമാനമുണ്ട്. കുടുംബാംഗങ്ങളെല്ലാം ഒരു വീട്ടിലാണ് താമസിക്കുന്നത്. നല്ലരീതിയില്‍ ജീവിക്കാനുള്ള വരുമാനമായെങ്കിലും അച്ഛന്‍ ഖാന്‍ചന്ദ് ഇപ്പോഴും എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന തന്‍റെ ജോലി ഉപേക്ഷിച്ചിട്ടില്ലെന്ന് റിങ്കു സിംഗ് പറഞ്ഞു.

അവര്‍ക്ക് ഇന്ത്യയില്‍ വന്ന് വിശ്രമിച്ചാല്‍ പോരെ; കോലിക്കും രോഹിത്തിനും വിശ്രമം നല്‍കിയതിനെതിരെ ഹനുമാ വിഹാരി

അച്ഛനോട് പലവട്ടം പറഞ്ഞതാണ്. ഇത്രയും കാലം കഠിനമായി പണിയെടുത്തതല്ലേ, ഇനി വിശ്രമിക്കൂ എന്ന്. എന്നാല്‍ അദ്ദേഹം കേള്‍ക്കുന്നില്ല. ഇപ്പോഴും അദ്ദേഹം സിലിണ്ടറുകള്‍ ചുമന്ന് വീടുകളും ഹോട്ടലുകളും കയറി ഇറങ്ങുന്നുണ്ട്. അച്ഛന് ആ ജോലി എന്തോ ഭയങ്കര ഇഷ്ടമാണ്. അച്ഛന്‍റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോള്‍ ചിലപ്പോള്‍ തോന്നും അതാണ് ശരിയെന്ന്. കാരണം, വീട്ടില്‍ വിശ്രമജീവിതം നയിക്കാന്‍ തുടങ്ങിയാല്‍ അച്ഛന് പെട്ടെന്ന് തന്നെ ആ ജീവിതം മടുക്കും. പ്രത്യേകിച്ച ജീവിതത്തില്‍ കഠിനമായി കഷ്ടപ്പെട്ടവ ഒരാള്‍ക്ക്. അതുകൊണ്ടുതന്നെ അച്ഛന്‍ ചെയ്യുന്ന ജോലി നിര്‍ത്താന്‍ പറയുക ബുദ്ധിമുട്ടാണെന്നും റിങ്കു സിംഗ് പറഞ്ഞു.

'അവന്‍ ടീമിലില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ വെള്ളം കുടിക്കും'; തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്

കഷ്ടപ്പാടുകള്‍ അനുഭവിച്ചു വളര്‍ന്ന റിങ്കു തന്‍റെ നാട്ടിലെ കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. ക്രിക്കറ്റിനോട് താല്‍പര്യമുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠനവും പരിശീലനവും തുടരാമെന്ന് റിങ്കു പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനത്തിനുശേഷം ജീവിതം മാറിമറിഞ്ഞുവെന്നും ഇന്ന് ഒരുപാട് പേര് തന്നെ തിരിച്ചറിയുന്നുവെന്നും റിങ്കു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്
ഈഡൻ ഗാർഡൻസിൽ റൺമഴ; വെടിക്കെട്ടുമായി അഭിഷേകും ഹെഡും ക്ലാസനും; ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് കൂറ്റൻ വിജയലക്ഷ്യം