എല്ലാ കഥയും അവര്‍ ഒരുക്കിയതായിരുന്നു! ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് വരുണ്‍ ചക്രവര്‍ത്തി

Published : Feb 14, 2024, 03:03 PM IST
എല്ലാ കഥയും അവര്‍ ഒരുക്കിയതായിരുന്നു! ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് വരുണ്‍ ചക്രവര്‍ത്തി

Synopsis

മൂന്ന് മത്സരം കളിച്ച താരത്തിന് പിന്നീട് ദേശീയ ടീമിലേക്ക് വിളിയെത്തിയില്ല. ഇപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് വരുണ്‍.

ചെന്നൈ: മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വന്നതും പോയതും പെട്ടന്നായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണില്‍ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (കെകെആര്‍) വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് വരുണ്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. 2021 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 ലോകകപ്പില്‍ ആദ്യമായി വരുണ്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. പിന്നാലെ യുഎഇയില്‍ ടി20 ലോകകപ്പനുള്ള ഇന്ത്യന്‍ ടീമിലും താരമെത്തി. 

മൂന്ന് മത്സരം കളിച്ച താരത്തിന് പിന്നീട് ദേശീയ ടീമിലേക്ക് വിളിയെത്തിയില്ല. ഇപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് വരുണ്‍. പൂര്‍ണമായും ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള പരിക്കൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് വരുണ്‍ വ്യക്തമാക്കി. താരത്തിന്റെ വാക്കുകള്‍. ''വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു അത്. കാരണം എനിക്് വലിയ പരിക്കില്ലായിരുന്നു. വളരെ ചെറിയ പരിക്ക് ആയിരുന്നു അത്. ട്രാക്കില്‍ തിരിച്ചെത്താന്‍ എനിക്ക് രണ്ടോ മൂന്നോ ആഴ്ച എടുത്തു. പക്ഷേ അതിനുശേഷം, എന്നെ ടീമിലേക്ക് പരിഗണിച്ചില്ല. എനിക്ക് പരിക്കേറ്റുവെന്നും ഫിറ്റ്‌നെസില്ലെന്നുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. യഥാര്‍ത്ഥത്തില്‍ എനിക്ക് പരിക്കുണ്ടായിരുന്നില്ല.'' വരുണ്‍ വ്യക്തമാക്കി. 

ഒരു ദയയുമില്ല, കോളറിന് പിടിച്ച് പുറത്താക്കും! ഇഷാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ബിസിസിഐയുടെ താക്കീത്

ശേഷമുള്ള ഐപിഎല്ലിനെ കുറിച്ചും വരുണ്‍ സംസാരിച്ചു. ''2022 ഐപിഎല്‍ എനിക്കൊരു മികച്ച സീസണായിരുന്നില്ല. കാരണം, 2021 ലോകകപ്പില്‍ സംഭവിച്ചത് എന്നെ അലട്ടി. ഇന്ത്യന്‍ ടീമിലെത്താന്‍  തിരിച്ചെത്താന്‍ ഞാന്‍ വളരെ തീവ്രമായി ആഗ്രഹിച്ചു. എന്നാല്‍ ഞാന്‍ വളരെ നിരാശനായിരുന്നു. എന്റെ ബൗളിംഗില്‍ ഞാന്‍ പലതും മാറ്റാന്‍ തുടങ്ങി. അത് ഒടുവില്‍ എന്റെ മാനസികാരോഗ്യത്തെ ബാധിച്ചു, എന്റെ സാധാരണ ബൗളിംഗും ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. അതിനാല്‍ ഐപിഎല്ലില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.'' വരുണ്‍ കൂട്ടിചേര്‍ത്തു. 

കോലിയും രാഹുലും മൂന്നാം ടെസ്റ്റിനില്ലെന്ന് ഉറപ്പായി! ബുമ്രയുടെ കാര്യത്തിലും ആശങ്ക; താരം ടീമിനൊപ്പമില്ല

കഴിഞ്ഞ വര്‍ഷം വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനായി അവസാനമായി കളിച്ചതിന് ശേഷം വരുണ്‍ വിശ്രമത്തിലാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍