ഇഷാന്‍ കിഷന്‍ ഉള്‍പ്പെടെ നിരവധി പേര്‍ രഞ്ജി ട്രോഫിയില്‍ കളിക്കാതെ ഐപിഎല്‍ സീസണിനായുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടല്‍.
മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാകാത്ത താരങ്ങള്‍ക്ക് താക്കീത് നല്‍കാന്‍ ബിസിസിഐ. ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിനായി ഒരുക്കം തുടങ്ങിയതിലാണ് അതൃപ്തി ഉണ്ടാകാന്‍ കാരണം. താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനേക്കാളും ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കണമെന്ന നിലപാടിലാണ് ബിസിസിഐ. ഇതുസംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് ബിസിസിഐ ചില താരങ്ങള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇഷാന്‍ കിഷന്‍ ഉള്‍പ്പെടെ നിരവധി പേര്‍ രഞ്ജി ട്രോഫിയില്‍ കളിക്കാതെ ഐപിഎല്‍ സീസണിനായുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടല്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് മാനസിക സമ്മര്‍ദം ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാന്‍ കിഷന്‍ നിലവില്‍ ബറോഡയിലാണുള്ളത്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ക്രുനാല്‍ പാണ്ഡ്യയ്ക്കുമൊപ്പം ഐപിഎല്‍ സീസണിനായുള്ള ഒരുക്കത്തിലാണ് താരം.
ഐപിഎല്ലില്‍ പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍. ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുന്നതിനു മുന്നോടിയായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഇഷാന്‍ തയാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാന്‍ കളിക്കുന്നില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത ഇഷാന്‍ ദുബായിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്‍ന് അതൃപ്തി ഉണ്ടാക്കിയിരുന്നു.
റസ്സലടിയില്‍ ഓസീസ് വീണു! അവസാന ടി20യില്‍ വിന്‍ഡീസിന് കൂറ്റന്‍ ജയം; റുതര്‍ഫോര്‍ഡിനും അര്‍ധ സെഞ്ചുറി
എല്ലാ താരങ്ങളും അവരുടെ സംസ്ഥാനത്തെ ടീമിന് വേണ്ടി കളിക്കാന്‍ തയാറായിരിക്കണമെന്ന് ബിസിസിഐ ഇതിന് മുന്‍പ് വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ ടീമിനൊപ്പമില്ലാത്ത താരങ്ങള്‍ ഫിറ്റല്ലാതിരിക്കുകയോ, ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തില്‍ ആണെങ്കിലോ മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവു ലഭിക്കുക. നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാലേ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കൂയെന്ന് ദ്രാവിഡ് ഇഷാനോട് പറഞ്ഞതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളി രാഹുല്‍ ദ്രാവിഡ് തന്നെ രംഗത്തെത്തി.

