അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും- വീഡിയോ

Published : Mar 09, 2023, 09:55 AM ISTUpdated : Mar 09, 2023, 09:57 AM IST
അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും- വീഡിയോ

Synopsis

ദേശീയ ഗാനത്തിന്റെ സമയത്ത്് ഇരുവരും ടീമിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു. അതിന് മുമ്പ് താരങ്ങളെ കണ്ട് ഹസ്തദാനം ചെയ്യുകയും ചെയ്തു. രണ്ട് ടീമിന്റെ ക്യാപ്റ്റന്മാര്‍ അനുഗമിച്ചു.

അഹമ്മദാബാദ്: ഇന്ത്യ- ഓസീസ് അവസാന ടെസ്റ്റിന്റെ ടോസിന് മുന്നോടിയായി ഗ്രൗണ്ട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസീസ് പ്രധാനമന്ത്രി ആന്തണി അല്‍ബനീസും. ടോസിന് മുമ്പ് ഇരുവരും ഗ്രൗണ്ട് വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു. ഇരു ടീമുകളുടേയും ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയ്ക്കും സ്റ്റീവന്‍ സ്മിത്തിനും ടെസ്റ്റ് ക്യാപ്പ് കൈമാറിയതും മോദിയായിയിരുന്നു. പിന്നീട് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ഫോട്ടോ ഗ്യാലറി ഇരുവരും സന്ദര്‍ശിച്ചിരുന്നു. 

ദേശീയ ഗാനത്തിന്റെ സമയത്ത് ഇരുവരും ടീമിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു. അതിന് മുമ്പ് താരങ്ങളെ കണ്ട് ഹസ്തദാനം ചെയ്യുകയും ചെയ്തു. രണ്ട് ടീമിന്റെ ക്യാപ്റ്റന്മാര്‍ അനുഗമിച്ചു. വീഡിയോ കാണാം... 

ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷന്‍ അരങ്ങേറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഓസീസ് അവസാനം കളിച്ച ടെസ്റ്റില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലുകള്‍ തുറക്കൂ. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. 

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മില്ലറുടെയും രാഹുലിന്‍റെയും പോരാട്ടം പാഴായി, അവസാന പന്തിൽ 1 റണ്ണിന്‍റെ നാടകീയ ജയം; ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്
കാത്തിരുന്നത് 9 വർഷം, 3273 ദിവസങ്ങൾ, ഒടുവിൽ ആ കടമ്പ കടന്ന് വാഷിംഗ്ടണ്‍ സുന്ദർ, ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി നേട്ടം