Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: നിറയെ സര്‍പ്രൈസുകളുമായി ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ആശിഷ് നെഹ്റ

കെ എല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് നെഹ്റയുടെ ടീമിന്‍റെ ഓപ്പണര്‍മാര്‍. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നടക്കുന്ന ടി20 പരമ്പരകളില്‍ രാഹുലിന്‍റെ യഥാര്‍ത്ഥ മികവ് കാണാനാകുമെന്ന് നെഹ്റ പറയുന്നു.

T20 World Cup: Ashish Nehra Names His T20 World Cup Squad
Author
First Published Sep 10, 2022, 6:56 PM IST

മുംബൈ: ടി20 ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 16ന് മുമ്പ് 15 അംഗ ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെയാകും സെലക്ടര്‍മാര്‍ 16ന് പ്രഖ്യാപിക്കുക.

ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്തിന് മുമ്പെ തന്‍റെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്റ. ഐസിസി പ്രതിമാസ അവലോകനത്തിലാണ് നെഹ്റ തന്‍റെ ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുത്തത്.

കെ എല്‍ രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് നെഹ്റയുടെ ടീമിന്‍റെ ഓപ്പണര്‍മാര്‍. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നടക്കുന്ന ടി20 പരമ്പരകളില്‍ രാഹുലിന്‍റെ യഥാര്‍ത്ഥ മികവ് കാണാനാകുമെന്ന് നെഹ്റ പറയുന്നു.

പരിശീലകനെന്ന നിലയില്‍ 'മധുവിധു' കാലം കഴിഞ്ഞു, ദ്രാവിഡിന് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍

ബാറ്റിംഗ് ഓര്‍ഡറില്‍ മുന്‍ നായകന്‍ വിരാട് കോലി മൂന്നാം സ്ഥാനത്തും സൂര്യകുമാര്‍ നാലാം സ്ഥാനത്തും ഇറങ്ങുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നത്. അര്‍ഷദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് നെഹ്റയുടെ ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും രവി അശ്വിനുമാണ് നെഹ്റയുടെ ടീമിലുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സില്‍ പേസ് ആക്രമണം നയിക്കുന്ന മുഹമ്മദ് ഷമിയെയും ദീപക് ചാഹറിനെയും നെഹ്റ ലോകകപ്പ് ടീമിലെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.  ഏഷ്യാ കപ്പിലെ തോല്‍വിക്ക് പിന്നാലെ ഷമിയെ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് ടൈറ്റന്‍സില്‍ ഷമിയുടെ പരിശീലകന്‍ കൂടിയായ നെഹ്റ അദ്ദേഹത്തെ തഴഞ്ഞത്. ഷമിയെ ടെസ്റ്റ് ബൗളറായാണ് പൊതുവെ കണക്കാക്കുന്നതെന്നാണ് നെഹ്റ നല്‍കുന്ന വിശദീകരണം.

ഫിനിഷറായി ദിനേശ് കാര്‍ത്തിക്കും ഓള്‍ റൗണ്ടറായി ദീപക് ഹൂഡയും ടീമിലുണ്ട്. ടി20യില്‍ ഇതുവരെ ഫോമിലല്ലാത്ത റിഷഭ് പന്തും ടീമിലുണ്ട്.

സൂര്യകുമാര്‍ പറഞ്ഞിട്ടും ആരാധകരെ 'മൈന്‍ഡ്' ചെയ്യാതെ ഭുവി-വീഡിയോ

ടി20 ലോകകപ്പിനായി നെഹ്റ തെരഞ്ഞെടുത്ത 15 അംഗ ഇന്ത്യന്‍ ടീം:  Rohit Sharma, KL Rahul, Virat Kohli, Rishabh Pant, Suryakumar Yadav, Hardik Pandya, Ravindra Jadeja, Yuzvendra Chahal, Ravichandran Ashwin, Dinesh Karthik, Jasprit Bumrah, Harshal Patel, Arshdeep Singh, Bhuvneshwar Kumar, Deepak Hooda.

Follow Us:
Download App:
  • android
  • ios