വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച് നടാഷ; കാമുകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി ഉടനെത്തി, പിന്നാലെ കെ എല്‍ രാഹുലും

Published : Mar 26, 2020, 06:07 PM ISTUpdated : Mar 26, 2020, 06:08 PM IST
വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച് നടാഷ; കാമുകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി ഉടനെത്തി, പിന്നാലെ കെ എല്‍ രാഹുലും

Synopsis

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരമ്പര റദ്ദാക്കുകയായിരുന്നു. ഇതിനിടെ സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായി പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരുന്നു.

മുംബൈ: ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിശ്രമത്തിലാണ് കായികതാരങ്ങള്‍. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവട്ടെ പരിക്കിനെ തുടര്‍ന്ന് ഏറെനാള്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരമ്പര റദ്ദാക്കുകയായിരുന്നു. ഇതിനിടെ സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായി പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇരുവരുടെയും മോതിരകൈമാറ്റം നടക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ താരമാണ് നടാഷ. കൊവിഡ് ഭീതിയില്‍ ഒരു പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് 28കാരി.

കൊറോണക്കാലത്ത് ഹാര്‍ദിക്കിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രമാണ് നടാഷ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ സുരക്ഷിതരായി ഇരിക്കാനും നടാഷ ഹാഷ് ടാഗിലൂടെ പറയുന്നു. ഹാര്‍ദിക് പാണ്ഡ്യ പോസ്റ്റിന് താഴെ കമന്റും ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലും കമന്റ് ബോക്‌സില്‍ മറുപടിയുമായെത്തി.

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍