ഈ പരമ്പരയില്‍ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക പൂജാരയുടെ ബാറ്റിങ്; വ്യക്തമാക്കി ലിയോണ്‍

By Web TeamFirst Published Dec 25, 2020, 2:22 PM IST
Highlights

പൂജാര ടെസ്റ്റ് കരിയറില്‍ ഒന്നാകെ പത്താം തവണയാണ് ലിയോണിന് വിക്കറ്റ് നല്‍കുന്നത്. എന്നാലിപ്പോള്‍ പൂജാരയെ കുറിച്ച് സംസാരിക്കുകയാണ് ലിയോണ്‍. 

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ പോലും മികച്ച രീതിയിലാണ് ചേതേശ്വര്‍ പൂജാര ബാറ്റേന്തിയത്. 160 പന്തുകള്‍ നേരിട്ട താരം 43 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു ഈ സ്‌കോര്‍. തുടക്കത്തില്‍ വിക്കറ്റ് പോവാതെ സൂക്ഷിച്ചതും പൂജാരയുടെ ബാറ്റിങ്. എന്നാല്‍ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് മുന്നില്‍ താരം കീഴടങ്ങി. പൂജാര ടെസ്റ്റ് കരിയറില്‍ ഒന്നാകെ പത്താം തവണയാണ് ലിയോണിന് വിക്കറ്റ് നല്‍കുന്നത്. എന്നാലിപ്പോള്‍ പൂജാരയെ കുറിച്ച് സംസാരിക്കുകയാണ് ലിയോണ്‍. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക പുജാരയുടെ ബാറ്റിംഗ് പ്രകടനം ആയിരിക്കുമെന്നാണ് ലിയോണ്‍ പറയുന്നത്. അദ്ദേത്തിന്റെ വാക്കുകള്‍... ''ആദ്യ ടെസ്റ്റില്‍ പുജാരയ്‌ക്കെതിരെ മുന്‍കൂട്ടി നിശ്ചയിച്ച തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞു. എന്നാല്‍ പരമ്പരയില്‍ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക താരത്തിന്റെ പ്രകടമായിരിക്കുമെന്നുള്ളതില്‍ സംശയമൊന്നുമില്ല. പരമ്പര തുടങ്ങും മുന്‍പ് തന്നെ പുജാരയെയാണ് ഓസീസ് നോട്ടമിട്ടത്. ലോകത്തിലെ ഏത് ബൗളിംഗ് നിരയ്‌ക്കെതിരെയും സമചിത്തതയോടെ കളിക്കാന്‍ കഴിയുന്ന അപൂര്‍വ താരമാണ് പുജാര. പുജാര നന്നായി കളിച്ചാല്‍ മറ്റുള്ളവര്‍ ഫോമിലെത്താന്‍ സാധ്യത കൂടുതലാണ്.'' ലിയോണ്‍ പറഞ്ഞു. 

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 43 റണ്‍സെടുത്ത പുജാരയെ ലയണ്‍ ആണ് പുറത്താക്കിയത്. രണ്ടുവര്‍ഷം മുന്‍പ് പുജാരയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരന്പര സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. രണ്ടാം ടെസ്റ്റ് നാളെ മെല്‍ബണില്‍ ആരംഭിക്കും. പൂജാരയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

click me!