ടി20 ലോകകപ്പ് യോഗ്യത: അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ് ഫൈനലില്‍

Published : Nov 01, 2019, 09:10 PM IST
ടി20 ലോകകപ്പ് യോഗ്യത: അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ് ഫൈനലില്‍

Synopsis

നെതര്‍ലന്‍ഡ്‌സ് ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ അയര്‍ലന്‍ഡിനെ 21 റണ്‍സിന്  തോല്‍പ്പിച്ചാണ് ഡച്ച് പട ഫൈനലില്‍ കടന്നത്. ഇരുടീമുകളും നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു.  

ദുബായ്:  നെതര്‍ലന്‍ഡ്‌സ് ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ അയര്‍ലന്‍ഡിനെ 21 റണ്‍സിന്  തോല്‍പ്പിച്ചാണ് ഡച്ച് പട ഫൈനലില്‍ കടന്നത്. ഇരുടീമുകളും നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ദുബായില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അയര്‍ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

വെറ്ററന്‍ താരം റിയാന്‍ ടെന്‍ഡൊഷാറ്റെ (25 പന്തില്‍ 43)യാണ് നെതര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ബെന്‍ കൂപ്പര്‍  (37), വാന്‍ ഡെര്‍ മെര്‍വ് (16 പന്തില്‍ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്രെയ്ഗ് യംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങളില്‍ പീറ്റര്‍ സീലാറിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ അയര്‍ലന്‍ഡ് തകരുകയായിരുന്നു. 29 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിങ്ങാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. വാന്‍ഡര്‍ മെര്‍വ്, ഫ്രഡ് ക്ലാസന്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗംഭീറിനെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റില്ല'; വാര്‍ത്തകളോട് പ്രതികരിച്ച് ബിസിസിഐ സെക്രട്ടറി
ടി20 ലോകകപ്പ് തൊട്ടരികെ, സൂര്യകുമാര്‍ യാദവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന്?