ഗില്ലിന്റെ വിക്കറ്റ്: വിവാദ ക്യാച്ചിന് പിന്നാലെ ശാന്തത നഷ്ടപ്പെട്ട് രോഹിത്! അംപയറോട് കയര്‍ത്തു- വീഡിയോ

Published : Jun 10, 2023, 08:54 PM IST
ഗില്ലിന്റെ വിക്കറ്റ്: വിവാദ ക്യാച്ചിന് പിന്നാലെ ശാന്തത നഷ്ടപ്പെട്ട് രോഹിത്! അംപയറോട് കയര്‍ത്തു- വീഡിയോ

Synopsis

ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ക്യാച്ച് വിവാദമാവുകയും ചെയ്തു. ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നും അല്ലെന്നുമുള്ള വാദമുണ്ട്.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിക്കെതിരെ 444 റണ്‍സ് വിജയലക്ഷ്യം പിന്തുരുമ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ച കളിച്ച ഇന്ത്യ ഒന്നാം വിക്കറ്റില്‍ തന്നെ 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശുഭ്മാന്‍ ഗില്‍ (19 പന്തില്‍ 18) പുറത്താത്തി. 

ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ക്യാച്ച് വിവാദമാവുകയും ചെയ്തു. ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നും അല്ലെന്നുമുള്ള വാദമുണ്ട്. എന്നാല്‍ ടിവി അംപയര്‍ തിരിച്ചുമറിച്ചും നോക്കിയ ശേഷമാണ് ഔട്ടാണെന്ന് വിധിച്ചത്. 

അംപയര്‍ ഔട്ട് വിളിച്ചതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തീരുമാനം അംഗീകരിക്കാനായില്ല. ഓണ്‍ഫീല്‍ഡ് അംപയറോട് വാദിക്കാനും രോഹിത് മറന്നില്ല. തീരുമാനത്തിലെ അതൃപ്തി രോഹത്തിന്റെ മുഖത്തുണ്ടായിരുന്നു. വീഡിയോ കാണാം... 

444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ടീം ഇന്ത്യ ബാറ്റ് വീശവേ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഇന്നിംഗ്സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ വിവാദ പുറത്താകല്‍. ബോളണ്ടിന്റെ പന്ത് ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ ഗള്ളിയിലേക്ക് തെറിച്ചപ്പോള്‍ ഒറ്റകൈയില്‍ പന്ത് കോരിയെടുക്കുകയായിരുന്നു കാമറൂണ്‍ ഗ്രീന്‍. 

എന്നാല്‍ ഗില്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയം പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. പന്ത് കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ ഗ്രീനിന്റെ വിരലുകള്‍ പന്തിലുണ്ടായിരുന്നില്ലെന്നും ബോള്‍ പുല്ലില്‍ തട്ടിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്തായാലും മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷമാണ് വിക്കറ്റ് ബോളണ്ടിന് ഉറപ്പിച്ചത്. മൈതാനത്തെ ബിഗ് സ്‌ക്രീനില്‍ മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ ഔട്ട് എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു വിഭാഗം കാണികള്‍ 'ചീറ്റര്‍, ചീറ്റര്‍' എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു.

ഗ്രീന്‍ ചതിയനോ? ഗില്ലിനെ പുറത്താക്കിയ പറക്കുംക്യാച്ചില്‍ വിവാദം; ട്വിറ്ററില്‍ ഏറ്റുമുട്ടി ആരാധകര്‍- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്