
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ തികയ്ക്കുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും, ഈ നാഴികക്കല്ല് ഏറ്റവും വേഗത്തില്‍ പിന്നിടുന്ന ബാറ്ററെന്ന റെക്കോര്‍ഡുമാണ് പന്ത് സ്വന്തമാക്കിയത്. ലാഹിരു കുമാരയുടെ പന്തില്‍ തന്റെ പതിവ് ശൈലിയില്‍ സിക്‌സര്‍ പറത്തി അര്‍ദ്ധശതനം തികച്ചതോടെയാണ് 89-ാം ഇന്നിംഗ്‌സില്‍ പന്ത് ഈ ചരിത്രനേട്ടത്തിലെത്തിയത്.
ബെന്‍ സ്റ്റോക്‌സ് - 138
ബ്രെണ്ടന്‍ മക്കല്ലം - 107
റിഷഭ് പന്ത് - 100
ആദം ഗില്‍ക്രിസ്റ്റ് - 100
ടിം സൗത്തി - 98
റിഷഭ് പന്ത് - 89
ആദം ഗില്‍ക്രിസ്റ്റ് - 130
ബെന്‍ സ്റ്റോക്‌സ് - 151
ബ്രെണ്ടന്‍ മക്കല്ലം - 170
റിഷഭ് പന്ത് - 4918 പന്തുകള്‍
ആദം ഗില്‍ക്രിസ്റ്റ് - 6578
ബെന്‍ സ്റ്റോക്‌സ് - 9042
ബ്രെണ്ടന്‍ മക്കല്ലം - 9756
ആദ്യ ഇന്നിംഗ്‌സില്‍ 62 പന്തില്‍ 39 റണ്‍സ് നേടിയ പന്ത്, പതിവിന് വിപരീതമായി അല്പം പ്രതിരോധിച്ചാണ് കളിച്ചത്. ഒടുവില്‍ വലിയ ഷോട്ടിന് ശ്രമിച്ച് താരം പുറത്താകുകയും ചെയ്തു. നാലാം ദിനം യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ സ്വതന്ത്രമായി കളിക്കാന്‍ പന്തിന് കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇന്ത്യയുടെ ലീഡ് ഉയര്‍ത്താനും ആതിഥേയര്‍ക്ക് കടുപ്പമേറിയ വിജയലക്ഷ്യം നല്‍കാനും പന്തിന്റെ ഇന്നിംഗ്‌സ് സഹായിച്ചു. തുടക്കത്തില്‍ അല്‍പ്പം പതറിയ പന്ത് നേരിട്ട 13-ാം പന്തിലാണ് ആദ്യ ബൗണ്ടറി നേടുകയും ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!