കാലിസും അംലയും അസറും പിന്നില്‍; പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്ത് രോഹിത് ശര്‍മ

By Web TeamFirst Published Oct 20, 2019, 12:10 PM IST
Highlights

ടെസ്റ്റില്‍ ഓപ്പണറായ ശേഷം കത്തികയറുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയില്‍ ഇതിനോടകം മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കി.

റാഞ്ചി: ടെസ്റ്റില്‍ ഓപ്പണറായ ശേഷം കത്തികയറുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയില്‍ ഇതിനോടകം മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കി. റാഞ്ചിയില്‍ ഇരട്ട സെഞ്ചുറിക്കരികെയാണ് രോഹിത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരം മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. ഇതുവരെ 501 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 498 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസിനെയാണ് രോഹിത് മറികടന്നത്. 490 റണ്‍സ് നേടിയ ഹാഷിം അംലയാണ് മൂന്നാം സ്ഥാനത്ത്. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്റെ പേരില്‍ 388 റണ്‍സുണ്ട്. നാലാം സ്ഥാനത്ത് അദ്ദേഹം. മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ് അഞ്ചാമതാണ്. 372 റണ്‍സാണ് താരം ഒരു പരമ്പരയില്‍ നേടിയത്. രോഹിത് ക്രീസില്‍ നില്‍ക്കെ റണ്‍സ് ഇനിയും കൂടും. 

click me!