
ഓക്‌ലന്‍ഡ്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ ജയം. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 198 റണ്‍സിന്റെ ജയാണ് ആതിഥേയര്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 49.3 ഓവറില്‍ 274ന് എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ ഫിന്‍ അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ക്ക് 19.5 ഓവറില്‍ 76 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടി ഹെന്റി ഷിപ്ലിയാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി.
ശ്രീലങ്കന്‍ നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. 18 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ചാമിക കരുണാരത്‌നെ (11), ലാഹിരു കുമാര (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മുന്‍ നിരയും മധ്യനിരയും ഷിപ്ലി തകര്‍ക്കുകയായിരുന്നു. പതും നിസ്സങ്ക (9), കുശാല്‍ മെന്‍ഡിസ് (0), ചരിത് അസലങ്ക (9), ദസുന്‍ ഷനക (0), കരുണാരത്‌നെ (11) എന്നിവര്‍ ഷിപ്ലിക്ക് മുന്നില്‍ കീഴടങ്ങി. നുവാനിഡു ഫെര്‍ണാണ്ടോ (4) റണ്ണൗട്ടായി. മാത്യൂസ്, കുമാര എന്നിവരെ ബ്ലെയര്‍ ടിക്‌നര്‍ പുറത്താക്കിയപ്പോള്‍ വാനിന്ദു ഹസരങ്ക (2), കശുന്‍ രജിത (5) ഡാരില്‍ മിച്ചലിന്റെ പന്തില്‍ പുറത്തായി.
നേരത്തെ, ഫിന്‍ അലന് പുറമെ രചിന്‍ രവീന്ദ്ര (49), ഡാരില്‍ മിച്ചല്‍ (47), ഗ്ലെന്‍ ഫിലിപ്‌സ് (39) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു ന്യൂസിലന്‍ഡ് താരങ്ങള്‍. ചാഡ് ബൗസ് (14), വില്‍ യംഗ് (26), ടോം ലാഥം (5), ഷിപ്ലി (6), മാറ്റ് ഹെന്റി (0), ഇഷ് സോധി (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടിക്‌നര്‍ (6) പുറത്താവാതെ നിന്നു. ഐപിഎല്ലില്‍ പങ്കെടുക്കേണ്ടതിനാല്‍ സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കെയ്ന്‍ വില്യംസണിന് പകരം ടോം ലാഥമാണ് ടീമിനെ നയിക്കുന്നത്. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, ഡെവോണ്‍ കോണ്‍വെ, മിച്ചല്‍ സാന്‍്‌നര്‍ എന്നിവരൊന്നും ടീമിലില്ല.
ചെപ്പോക്കിലേക്ക് കാലെടുത്ത് വച്ചതേയുള്ളൂ... പന്ത് ഗാലറിയിലെത്തിച്ച് സ്റ്റോക്‌സ്- വീഡിയോ