ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഏകാന്തവാസത്തില്‍

Published : Mar 20, 2020, 01:05 PM IST
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഏകാന്തവാസത്തില്‍

Synopsis

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരക്കായാണ് ന്യൂസിലന്‍ഡ് ടീം ഓസ്ട്രേലിയയില്‍ എത്തിയത്.

വെല്ലിംഗ്ടണ്‍: കൊവിഡ് 19 ആശങ്കകളെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര പാതിവഴിക്ക് ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ഏകാന്തവാസത്തില്‍. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും പരീശീലകരും അടങ്ങുന്ന സംഘത്തോടാണ് 14 ദിവസം ഏകാന്തവാസത്തിലിരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച അവസാനമാണ് ന്യൂിസിലന്‍ഡ‍് ടീം സിഡ്നിയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. ടീം അംഗങ്ങളെല്ലാം ഏകാന്തവാസത്തില്‍ പാലിക്കേണ്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പബ്ലിക് അഫയേഴ്സ് മാനേജര്‍ റിച്ചാര്‍ഡ് ബൂക്ക് പറഞ്ഞു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരക്കായാണ് ന്യൂസിലന്‍ഡ് ടീം ഓസ്ട്രേലിയയില്‍ എത്തിയത്.

എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം കൊവിഡ് 19 ആശങ്കകളെത്തുടര്‍ന്ന പരമ്പര റദ്ദാക്കുകയായിരുന്നു. ഇതിനിടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗം ലോക്കി ഫെര്‍ഗൂസന് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് പിന്നീട് വ്യക്തമായി.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി