നിനക്ക് ധോണിയാവാന്‍ സാധിക്കില്ല; പന്തിനെ ഉപദേശിച്ച് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍

By Web TeamFirst Published Mar 19, 2020, 10:23 PM IST
Highlights

തന്നെ എങ്ങനെ കാണാനാണോ സ്വയം ആഗ്രഹിക്കുന്നത് അത് മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുകയാണ് പന്ത് ചെയ്യേണ്ടത്.  അനുകരിക്കാന്‍ ശ്രമിക്കാതെ കളിയില്‍ സ്വന്തമായി ഒരു ശൈലി കൊണ്ടു വരണം.

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഒരിക്കലും ധോണിയാവാന്‍ സാധിക്കില്ലെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. സ്‌പോര്‍ട്‌സ് സ്റ്റാറിന് അനുവദിച്ച അഭിമുഖത്തിലാണ് ഹാഡിന്‍ ഇങ്ങനെ സംസാരിച്ചത്. സ്വന്തമായിട്ട് ഒരു ശൈലി കൊണ്ടുവരാനാണ് പന്ത് ശ്രമിക്കേണ്ടതെന്ന് ഹാഡിന്‍ ഉപദേശിച്ചു. അദ്ദേഹം തുടര്‍ന്നു... ''ധോണിയെന്ന താരത്തെ ലഭിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണ്. ധോണിയുടെ വേഷം ആര് ഏറ്റെടുത്താലും ശരിയാവില്ല. പന്ത് അദ്ദേഹത്തിന്റേതായ ശൈലി ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. 

തന്നെ എങ്ങനെ കാണാനാണോ സ്വയം ആഗ്രഹിക്കുന്നത് അത് മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുകയാണ് പന്ത് ചെയ്യേണ്ടത്.  അനുകരിക്കാന്‍ ശ്രമിക്കാതെ കളിയില്‍ സ്വന്തമായി ഒരു ശൈലി കൊണ്ടു വരണം. ഓസ്ട്രേലിയക്കു വേണ്ടി ആദ്യമായി ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദം ഗില്‍ക്രിസ്റ്റോ, ഇയാന്‍ ഹീലിയോവാന്‍ താന്‍ ശ്രമിച്ചിട്ടില്ല. മറ്റാര്‍ക്കുമില്ലാത്ത, സ്വന്തമായ ഒരു ശൈലിയില്‍ കളിക്കാനാണ് ശ്രമിച്ചത്. ഇതു തന്നെയാണ് ഒരു താരം നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റാരുമാവാന്‍ ശ്രമിക്കാതെ താനായി തന്നെ കളിക്കാനാണ് പന്ത് ശ്രദ്ധിക്കേണ്ടത്.'' ഹാഡിന്‍ പറഞ്ഞുനിര്‍ത്തി. 

നിലവില്‍ ടീമില്‍ പന്തിന്റെ സ്ഥാനം ഉറപ്പിക്കാനാവില്ല. ഏകദിന- ടി20 ടീമില്‍ വിക്കറ്റ് കീപ്പിങ് സ്ഥാനം കെ എല്‍ രാഹുല്‍ ഏറ്റെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം കീപ്പറായെങ്കിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് ടി20 ടീമില്‍ ഇടം ലഭിക്കുമോ എന്നുള്ളത് കണ്ടറിയണം.

click me!