രചിന് സെഞ്ചുറി, വില്യംസണ് അര്‍ധ സെഞ്ചുറി! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്

Published : Mar 05, 2025, 04:49 PM IST
രചിന് സെഞ്ചുറി, വില്യംസണ് അര്‍ധ സെഞ്ചുറി! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്

Synopsis

ഭേദപ്പെട്ട തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. ഒന്നാം വിക്കറ്റില്‍ യംഗ് - രവീന്ദ്ര സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു.

ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. രചിന്‍ രവീന്ദ്ര (100), കെയ്ന്‍ വില്യംസണ്‍ (62) എന്നിവരാണ് ക്രീസില്‍. വില്‍ യംഗിന്റെ (21) വിക്കറ്റാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. ലുംഗി എന്‍ഗിഡിക്കാണ് വിക്കറ്റ്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ക്യാപ്റ്റന്‍ തെംബ ബാവൂമ തിരിച്ചെത്തി. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് പുറത്തായത്. ന്യൂസിലന്‍ഡ് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച്ച ഇന്ത്യയുമായി ഫൈനല്‍ കളിക്കും.

ഭേദപ്പെട്ട തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. ഒന്നാം വിക്കറ്റില്‍ യംഗ് - രവീന്ദ്ര സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ യംഗ് പുറത്തായി. എന്‍ഗിഡിയുടെ സ്ലോവര്‍ മനസിലാക്കുന്നതില്‍ യംഗിന് പിഴച്ചു. മിഡ് ഓഫില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച്. തുടര്‍ന്ന് വില്യംസണ്‍ - രചിന്‍ സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നു. ഇതുവരെ 136 റണ്‍സാണ് ഇരവരും കൂട്ടിചേര്‍ത്തത്. 32-ാം ഓവറില്‍ രചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ രചിന്റെ അഞ്ചാം സെഞ്ചുറിയാണിത്. ഇതുവരെ 93 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 12 ഫോറും നേടി. വില്യംസണിന്റെ അക്കൗണ്ടില്‍ ഒരു സിക്‌സും അഞ്ച് ഫോറുമുണ്ട്.

'കോലിക്ക് അഭിനന്ദനങ്ങള്‍'; ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ ടീമിനെ വാഴ്ത്തി ഷമ മുഹമ്മദ്

ഇരുടീമുകളും ചാംപ്യന്‍സ് ട്രോഫി മുന്‍ ജേതാക്കളാണ്. 1998ലെ ജേതാക്കളാണ് ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡ് രണ്ടായിരത്തിലെ ചാംപ്യന്‍മാര്‍. പാകിസ്ഥാന്‍ വേദിയായ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലന്‍ഡായിരുന്നു ചാംപ്യന്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈ ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ്. ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമിന്റെ കരുത്ത് ഒപ്പത്തിനൊപ്പം. പ്ലേയിംഗ് ഇലവന്‍ അറിയാം...

ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കിള്‍ട്ടണ്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

ന്യൂസിലന്‍ഡ്: വില്‍ യംഗ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, വില്യം ഒറൗര്‍ക്കെ.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍