ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു

Published : Nov 22, 2019, 11:26 AM IST
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു

Synopsis

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകരെ 353ന് പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിട്ടുണ്ട്.

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകരെ 353ന് പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 209 റണ്‍സ് പിറകിലാണ് ന്യൂസിലന്‍ഡ്. ഹെന്റി നിക്കോള്‍സ് (26), ബിജെ വാട്‌ലിങ് (6) എന്നിവരാണ് ക്രീസില്‍. സാം കുറന്‍ മൂന്ന് വിക്കറ്റെടുത്തു.

ജീത് റാവല്‍ (19), ടോം ലാഥം (8), കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായി. ജാക്ക് ലീച്ച്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ നാലിന് 241 എന്ന നിലയില്‍ രണ്ടാംദിനം ആരംഭിച്ച ഇംഗ്ലണ്ടിന് 112 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. 

ടി സൗത്തി കിവിസീനായി നാല് വിക്കറ്റ് വീഴ്ത്തി. നീല്‍ വാഗ്നര്‍ മൂന്നാം കോളിന്‍ ഡി ഗ്രാന്‍ഹോം രണ്ട് വിക്കറ്റും വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യൻ ടീമിന്‍റെ പരിശീലനം വൈകാന്‍ കാരണം ചന്ദ്രഗ്രഹണമെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍
ടി20 റാങ്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു സാംസണ്‍, അഭിഷേകിന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി പാക് താരം, കിഷനും നേട്ടം